CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 8 Seconds Ago
Breaking Now

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാര്‍ത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയില്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധര്‍

ഹോട്ടലില്‍ ഉള്ളത് പാകിസ്ഥാന്റെ യൂത്ത് ക്രിക്കറ്റ് ടീം അംഗങ്ങളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ 'റിഫോം യുകെ'യുടെ കൗണ്‍സിലര്‍ ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

യുകെയിലെ പോര്‍ട്‌സ്മത്തിലുള്ള ഒരു ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍, അവിടുത്തെ താമസക്കാരായ പാകിസ്ഥാന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം അംഗങ്ങളെ അഭയാര്‍ത്ഥികളാണെന്ന് തെറ്റിദ്ധരിച്ചു. ദക്ഷിണ ഇംഗ്ലണ്ടിലെ കോഷാം  സബര്‍ബിലുള്ള ഹോട്ടലിന് മുന്നിലാണ് ചൊവ്വാഴ്ച വൈകുന്നേരം കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്.

തുറമുഖത്തിന് സമീപം ഇറങ്ങിയ നിരവധിയായ കുടിയേറ്റക്കാരുടെ യാത്ര പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം. ഹോട്ടലില്‍ ഉള്ളത് പാകിസ്ഥാന്റെ യൂത്ത് ക്രിക്കറ്റ് ടീം അംഗങ്ങളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ 'റിഫോം യുകെ'യുടെ കൗണ്‍സിലര്‍ ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പാകിസ്ഥാന്റെ സീനിയര്‍ പുരുഷ ടീം നിലവില്‍ ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകുന്നേരം ഹോട്ടലിന് സമീപം ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ഹാംപ്ഷെയര്‍ പോലീസ് വക്താവ് പറഞ്ഞു

ഏഷ്യക്കാരായ യുവാക്കള്‍ സഞ്ചരിച്ച ബസ് കോഷാമിലെ മാരിയറ്റ് ഹോട്ടലില്‍ എത്തിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയത്. ഏകദേശം മുപ്പതോളം ആളുകള്‍ പ്രതിഷേധ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും, കുറച്ചു സമയത്തിനുള്ളില്‍ അവര്‍ പിരിഞ്ഞുപോയെന്നും പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.