CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 37 Seconds Ago
Breaking Now

ഓണാഘോഷവും പത്താം വാര്‍ഷികവും ആഘോഷമാക്കാന്‍ ചെല്‍ട്ടന്‍ഹാം മലയാളി അസോസിയേഷന്‍ ; സെപ്റ്റംബര്‍ 20ന് വിപുലമായ പരിപാടികള്‍

സംഘടനയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്

മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാമിന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും സംഘടനയുടെ പത്താം വാര്‍ഷികാഘോഷവും സംയുക്തമായി സെപ്റ്റംബര്‍ 20ന് നടക്കും. ചെല്‍ട്ടന്‍ഹാമിലെ പെയ്റ്റ്സ് ഗ്രാമര്‍ സ്‌കൂളിലാണ് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് പരിപാടികള്‍ക്ക് തുടക്കമാകും.വിവിധ കലാ-വിനോദ പരിപാടികളാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവാതിര, വടംവലി, സ്‌കിറ്റ്, ഗാനമേള തുടങ്ങി നിരവധി പരിപാടികള്‍ അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

സംഘടനയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത കലാകാരന്‍ സാജു കൊടിയനും കലാഭവന്‍ ജോസിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടി ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും.

ചെല്‍ട്ടന്‍ഹാമിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്‌കാരിക പാരമ്പര്യവും ആഘോഷിമാക്കുകയാണ്.

എംഎസി പ്രസിഡന്റ് ജോജി കുര്യന്‍, സെക്രട്ടറി നിക്സണ്‍ പൈലത്ത്, ട്രഷറര്‍ ബെന്‍സണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ചെല്‍ട്ടന്‍ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബങ്ങളെയും ഓണാഘോഷത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.