
















ദിലീപ് നാദിര്‍ഷ ടീമിന്റെ അതിമനോഹരമായ സ്‌റ്റേജ് ഷോ ലണ്ടനിലെ ഹാരോയില്‍ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ദേ മാവേലി ലണ്ടനില്‍ എന്ന പരിപാടി ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. നടന്‍ ദിലീപിനൊപ്പം സംവിധായകനും ഗായകനുമായ നാദിര്‍ഷായും യുകെ മലയാളികളുടെ ഹൃദയം കീഴടക്കി.
പാട്ടും നൃത്തവും മാത്രമല്ല അനുകരണ കല കൊണ്ടും എല്ലാവര്‍ക്കും മറക്കാനാകാത്ത ഓണാഘോഷമാണ് താരങ്ങള്‍ സമ്മാനിച്ചത്.
ടീമിന്റെ ഇത്തവണത്തെ അവസാന ഷോയായിരുന്നു വേദിയില്‍ അരങ്ങേറിയത്. കാണികള്‍ നിറഞ്ഞ ഷോയില്‍ ഫുള്‍ ടൈം എന്റര്‍ടൈനിങ്ങായ പരിപാടികളാണ് ഒരുക്കിയിരുന്നത്. ഹിറ്റ് ഗാനങ്ങള്‍ പാടി നാദിര്‍ഷയും രഞ്ജിനി ജോസും കൈയ്യടി നേടി. ജനപ്രിയ ഷോകളിലൂടെ ശ്രദ്ധേയയായ ഡയാന ഹമീദും ഡാന്‍സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നു.
സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ള അശ്വന്ത് അനില്‍കുമാര്‍ തന്റെ സ്പോട്ട് ഡബ്ബിങ്ങിലൂടെ കൈയ്യടി നേടി. 40 ഓളം കലാകാരന്മാരെ താരം വേദിയില്‍ അവതരിപ്പിച്ചു. സിനിമാ താരങ്ങളേയും രാഷ്ട്രീയ നേതാക്കളേയുമൊക്കെ അനുകരിച്ച് താരം കൈയ്യടി വാങ്ങുകയായിരുന്നു
മിമിക്രി രംഗത്ത് സജീവമായ ബിജേഷ് ചേളാരി വണ്‍മാന്‍ ഷോ പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. അനുകരണങ്ങള്‍ കൊണ്ട് യുകെ മലയാളികളെ ഞെട്ടിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ് നാദിര്‍ഷ സംഘത്തിന്റെ ഏറ്റവും മനോഹരമായ പെര്‍ഫോമന്‍സ് എന്നു തന്നെ ഈ വേദിയെ പറയാം.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സറും പ്രമുഖ കമ്പനികള്‍ക്കൊപ്പം ഇന്‍ഫിന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്‌പോണ്‍സറുമായിരുന്നു.