CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 45 Seconds Ago
Breaking Now

എക്‌സിറ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ

എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ (EMA) സംഘടിപ്പിക്കുന്ന ഓണാഘോഷവും സംഘടനയുടെ 20-ാം വാര്‍ഷികാഘോഷവും നാളെ നടക്കും. സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 10.30 വരെ എക്‌സിറ്ററിലെ അമേരിക്ക ഹാളിലാണ് ആഘോഷ പരിപാടികള്‍.

ഓണാഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.. ചെണ്ട മേളയും ഓണപൂക്കളും രുചികരമായ ഓണസദ്യയും വിവിധ കലാപരിപാടികളുമായി ഒരു മികച്ച വിരുന്നാണ് ഏവര്‍ക്കുമായി ഇഎംഎ അസോസിഷേന്‍ ഭാരവാഹികള്‍ ഒരുക്കിയിരിക്കുന്നത്.

2005ല്‍ ആരംഭിച്ച എക്‌സിറ്റര്‍ മലയാളി അസോസിയേഷന്റെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആഘോഷം കൂടിയാണ് ഇത്തവണത്തെ ഓണാഘോഷം. 'ലെറ്റ്‌സ് വാക്ക് ടുഗെതര്‍  എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തിട്ടുണ്ട്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറാണ്.




കൂടുതല്‍വാര്‍ത്തകള്‍.