CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 48 Seconds Ago
Breaking Now

ലിംകയുടെ ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 7ന്

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 നവംബര്‍ 7 ശനി രാവിലെ 9 മുതല്‍ സെന്റ് ഹെലന്‍സിലെ കാര്‍മല്‍ കോളജില്‍ നടക്കും.

മുന്‍ വര്‍ഷങ്ങളിലെ വിജയകരമായ ടൂര്‍ണമെന്റുകളുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഇത്തവണത്തെ മത്സരത്തില്‍ ഇന്റര്‍മീഡിയറ്റ് ഡബിള്‍സ്, യൂത്ത് ഡബിള്‍സ് (20 വയസ്സിന് താഴെ, 15 വയസ്സിന് താഴെ) എന്നി വിഭാഗങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്.

ഇന്റര്‍മീഡിയറ്റ് ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 301 പൗണ്ട്, രണ്ടാം സ്ഥാനത്ത് 201 പൗണ്ട്, മൂന്നാം സ്ഥാനത്തിന് 101 പൗണ്ട്, നാലാം സ്ഥാനത്തിന് 51 പൗണ്ട്, യൂത്ത് ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 101 പൗണ്ട്, രണ്ടാം സ്ഥാനത്തിന് 51 പൗണ്ട്, മൂന്നും നാലും സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ എന്നിവയാണ് സമ്മാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യുകെയിലെ മലയാളി ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും യുവ തലമുറയെ കായിക രംഗത്തേക്ക് കൂടുതലായി എത്തിക്കാനും ലക്ഷ്യമിട്ടാണ് ലിംക ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

വേദി ; 

Carmel College, Prescot Road, Saint Helens, WA10 3AG

കൂടുതല്‍ വിവരങ്ങള്‍ക്ക് ; ലിബി ; 07828 798355




കൂടുതല്‍വാര്‍ത്തകള്‍.