CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 14 Seconds Ago
Breaking Now

ജീവിതം മടുത്തെന്ന് കുറിപ്പ്; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സഹപ്രവര്‍ത്തകയ്ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്സിലായിരുന്നു സാന്ദ്ര താമസിച്ചിരുന്നത്.

പയ്യന്നൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ താമസസ്ഥലത്തെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പില്‍ സന്തോഷിന്റെയും സിനിയുടെയും മകള്‍ സാന്ദ്ര (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സഹപ്രവര്‍ത്തകയ്ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്സിലായിരുന്നു സാന്ദ്ര താമസിച്ചിരുന്നത്. സഹപ്രവര്‍ത്തക വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ സാന്ദ്ര എത്താതിരിക്കുകയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുറിയില്‍ നിന്ന് സാന്ദ്ര എഴുതിയതായി കരുതുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ വാള്‍പേപ്പറായും കുറിപ്പ് സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന നിര്‍ദേശവും കുറിപ്പിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.