CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 36 Seconds Ago
Breaking Now

'ബിജെപിക്കെതിരായ സമരത്തില്‍ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി'

സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു. സിപിഐഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സിപിഐഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സിപിഐഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.