CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 37 Minutes 46 Seconds Ago
Breaking Now

അധികാരത്തില്‍ ഇരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണെന്ന് ബോധ്യമാവണം;മന്ത്രിമാരുടെ വിദേശയാത്ര തള്ളി യൂത്ത് കോണ്‍ഗ്രസ്

അത് സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിപ്പെടാതെ പോവാന്‍ കാരണമാകാം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്ന മുന്നറിയിപ്പ്.

മുഖ്യമന്ത്രി വിഡി സതീശന്റെയും മന്ത്രി ഒ ജെ ജനീഷിന്റെയും ഉള്‍പ്പെടെ സൗജന്യ യാത്രകള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊര്‍ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര കസേരയില്‍ ഇരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമാവണമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സൗജന്യങ്ങളും മറ്റും സ്വീകരിക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. ജനങ്ങള്‍ക്ക് സംശയത്തിന് ഇടവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.

അത് സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിപ്പെടാതെ പോവാന്‍ കാരണമാകാം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്ന മുന്നറിയിപ്പ്. അത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ സൃഷിടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. നേതാക്കളുടെ തര്‍ക്കങ്ങള്‍ക്ക് ന്യായികരണം നല്‍കുന്നതാവരുത് പ്രവര്‍ത്തകരുടെ ജോലിയെന്ന കടുത്ത വിമര്‍ശനവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ ഒക്ടോബര്‍ 4 ന് നടന്ന 'ചരൈവേതി ' മണ്ഡലം ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സൗജന്യ യാത്രകളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പാലക്കാട് സമാന നിലയില്‍ പ്രമേയം പാസാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.