CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 40 Seconds Ago
Breaking Now

കോഴിക്കോട് അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 3 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ അശ്ലീലമായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് മറ്റ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.

തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ അശ്ലീലമായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് മറ്റ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. സ്‌കൂള്‍ ഭരണസമിതി നടത്തിയ പ്രാഥമിക പരിശോധനയില്‍ ജൂണ്‍ മാസം മുതല്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ വിവിധ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും അധ്യാപകരും ചേര്‍ന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു. കുറ്റക്കാരായ മൂന്ന് വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.