CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 39 Seconds Ago
Breaking Now

രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ അഞ്ചുപേര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച നേഴ്‌സുമാര്‍.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഴ്‌സുമാരും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്. കോട്ടയം അയര്‍ക്കുന്നം സ്വദേശി ജെയ്‌സിമോള്‍ മാത്യു(36), കോട്ടയം കുറുമുള്ളൂര്‍ ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച നേഴ്‌സുമാര്‍.

അവധി ദിവസമായ ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിംഗിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദിയിലെ തായിഫ്-റാനിയ റോഡില്‍ വച്ചായിരുന്നു സംഭവം. റാനിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തമിഴ്നാട്ടിലെ അണ്ണാ സത്യ നഗര്‍ സ്വദേശിനിയായ വിജയലക്ഷ്മി ജഗദീഷും തഞ്ചാവൂര്‍ പട്ടുക്കോട്ട സ്വദേശിനിയായ ഹെപ്സിബ ദേവമണിയുമാണ് മരിച്ച മറ്റ് നഴ്സുമാര്‍. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായ സൗദി പൗരനും മരിച്ചു.

സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിസ്പന്‍സറികളില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അല്‍ഗഫയിലാണ് ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.