CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 40 Seconds Ago
Breaking Now

ട്രംപിനേക്കാള്‍ സുരക്ഷ ; ' പാറ്റകളെ ' നേരിടാന്‍ ഡല്‍ഹി പൊലീസിനൊപ്പം 26000 സൈനീകരും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ശനിയാഴ്ച ജന്തര്‍ മന്തറില്‍ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. 2020ലെ ഡല്‍ഹി കലാപത്തിന്റെയും അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന്റെയും കാലത്തിനുശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ വിന്യാസങ്ങളിലൊന്നാണ് തലസ്ഥാനത്ത് ഒരുക്കുന്നത്. 26,000 കേന്ദ്രസായുധ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കാനാണ് നീക്കം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളാണ് പ്രതിഷേധത്തിന് പിന്നില്‍. പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും വിവിധയിടങ്ങളില്‍ സമരവുമായി രംഗത്തുണ്ട്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 110 അധിക കമ്പനികളെ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയതോടെയാണ് സുരക്ഷ ശക്തമാക്കിയത്. നേരത്തെ തലസ്ഥാനത്തുണ്ടായിരുന്ന സേനാംഗങ്ങള്‍ക്കു പുറമേയാണ് പുതിയ വിന്യാസം. സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി തുടങ്ങിയ സേനാവിഭാഗങ്ങളില്‍ നിന്നുള്ളവരും സുരക്ഷാ ചുമതലയില്‍ പങ്കെടുക്കും.

പ്രതിഷേധത്തില്‍ 50,000ത്തിലധികം പേര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ നഗരത്തിലെത്തുന്നത് തടയാനും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരത്ത് സുരക്ഷ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചു. 

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധന ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. 

പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മദ്യവില്‍പ്പനശാലകള്‍ രണ്ടു ദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അധികൃതര്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.