
















മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് നാഷണൽ ഗാതറിങ് ലണ്ടനിലെ സെൻ്റ് ഡേവിഡ് ചര്‍ച്ചില്‍ വച്ച് നടന്നു.സംഗമം യുവജനങ്ങള്‍ക്ക് ആത്മീയവും നേതൃത്വപരവുമായ ദിശാബോധം പകരുന്നതായി.

യുകെയിലെ വിവിധ ഇടവകയില്‍ നിന്നുള്ള യുവജനങ്ങൾ പരിപാടിയില്‍ പങ്കെടുത്തു. റവ. ഫാ. ലൂയിസ് ചാരുവിളപുത്തന്‍വീട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഉദ്ഘാടന സന്ദേശം നല്‍കി.യുവജനങ്ങളോട് കൂടെ ചിലവഴിച്ച സമയം ജീവിതത്തിലെ ഏറ്റവും മികച്ച സമയമെന്നും കുറേ കാര്യങ്ങള്‍ അവരിൽ നിന്നും പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ദീപം തെളിയിച്ച് സംഗമത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു.MCYM പ്രസിഡണ്ട് ജോര്‍ജിന്‍ ഷാജി അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിന് മലങ്കര കാത്തലിക് മിഷൻ ലണ്ടൻ റീജണൽ കോഡിനേറ്റർ ഫാ. ജോര്‍ജ് വലിയപറമ്പിൽ, എംസിവൈഎം ഡയറക്ടര്‍ ഫാ. റിനോ ജോണ്‍ വര്‍ഗീസ് എന്നിവർ ആശംസകൾ നേർന്നു. വെസ്റ്റ് ലണ്ടന്‍ സെൻ്റ് ആൻ്റണീസ് മലങ്കര കാത്തലിക് ചർച്ച് ട്രസ്‌റ്റി ബിനോജ് ജോണ്‍, സെക്രട്ടറി ഷിജു ജോസഫ്, ലണ്ടന്‍ എംസിവൈഎം സബ് റീജിയന്‍ പ്രസിഡന്റ് തോമസ് സാമുവല്‍, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ്, സിസ്റ്റര്‍ ഷീമ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു
നീതുവിന്റെ പ്രാര്‍ത്ഥനാഗാനത്തോടെയും സാന്ദ്രയുടെ ബൈബിള്‍ വായനയോടെയും ചടങ്ങുകള്‍ ആരംഭിച്ചു.

ജിബിയ ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ നടന്ന ഐസ് ബ്രേക്കിങ് സെഷന്‍ യുവജനങ്ങള്‍ തമ്മിലുള്ള പരിചയവും സൗഹൃദവും പുതുക്കാന്‍ സഹായമായി. തുടര്‍ന്ന് ഫിലിപ്പ് തങ്ങളത്തില്‍ പ്രമേയാധിഷ്ഠിത ക്ലാസ് നയിച്ചു. ക്രിസ്തുവില്‍ ഒന്നിച്ചുനില്‍ക്കുന്നതിലൂടെ വിശ്വാസം വളര്‍ത്തുക, നേതൃത്വഗുണങ്ങള്‍ വികസിപ്പിക്കുക, സമൂഹവുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നീ വിഷയങ്ങള്‍ സെഷനില്‍ ചര്‍ച്ചയായി. ക്ലാസിന് റൂബന്‍ റെജി നന്ദി അറിയിച്ചു.

എംസിവൈഎം അനിമേറ്റര്‍ ജോബി ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ യുവജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും കൂട്ടായ്മ വളര്‍ത്തുന്നതിനും വേദിയായി. കഴിഞ്ഞ വർഷം നടന്ന കരോൾ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

അനിറ്റ, ആല്‍വിന്‍, ജോഹാന്‍ എന്നിവര്‍ നയിച്ച സ്തുതിയുടെയും ആരാധനയുടെയും സെഷന്‍ സംഗമത്തിന് ആത്മീയ ചൈതന്യം പകര്‍ന്നു..

വെസ്റ്റ് ലണ്ടൻ സെൻ്റ് ആൻ്റണീസ് മലങ്കര കാത്തലിക് മിഷൻ്റെ ചർച്ച് പ്രാജക്ടിൻ്റെ ഭാഗമായി ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്ത് ഡിസംബറില്‍ നടക്കുന്ന ലണ്ടന്‍ കണ്‍സേര്‍ട്ട് വീഡിയോ പ്രകാശനം റവ ഫാ ലൂയിസ് ചാരുവിളപുത്തന്‍വീട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ നിര്‍വഹിച്ചു
എംസിവൈഎം ജോയിന്റ് സെക്രട്ടറി അലന്‍ അലക്‌സ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ജോഹാൻ മനോഷിൻ്റെ നേതൃത്വത്തില്‍ നടന്ന ഡിജെ സെഷനോടെ യുവജന സംഗമത്തിന് സമാപനമായി.