CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 5 Seconds Ago
Breaking Now

യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച

രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ വാംമിനിസ്റ്ററിലെ സെന്റ് ജോര്‍ജ്ജ്സ് കാത്തലിക് ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക

യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ ഈമാസം 14ന് ബുധനാഴ്ച നടക്കും. രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ വാംമിനിസ്റ്ററിലെ സെന്റ് ജോര്‍ജ്ജ്സ് കാത്തലിക് ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക. പൊതുദര്‍ശനം 11 മണിയ്ക്ക് ആരംഭിക്കുകയും തുടര്‍ന്ന് 12 മണിയ്ക്ക് കുര്‍ബാന നടക്കുകയും ചെയ്യും. ശേഷം സംസ്‌കാരവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

അവസാന നോക്കുകാണാനായി എത്തുന്നവര്‍ കറുത്ത വസ്ത്രം ധരിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സേവ്യറിന്റെ ഭാര്യ നിജയുടെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും യുകെയിലെത്തിയിട്ടുണ്ട്. വിസാ നടപടികള്‍ പൂര്‍ത്തിയായാല്‍ സേവ്യറിന്റെ നാട്ടിലുള്ള സഹോദരിയ്ക്കും ചടങ്ങില്‍ പങ്കുചേരാന്‍ എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്

സെപ്റ്റംബര്‍ 21ന് ബാത്തിന് സമീപം വാമിനിസ്റ്ററില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് 44 വയസുകാരനായ സേവ്യര്‍ ലോനപ്പന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത്. 

ഇരിങ്ങാലക്കുട സ്വദേശിയായ സേവ്യര്‍ നാല് വര്‍ഷം മുമ്പാണ് കുടുംബത്തോടൊപ്പം യുകെയിലെത്തിയത്. കെയര്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ നിജയാണ് ആദ്യം കെയററായി യുകെയില്‍ വന്നത്. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സേവ്യര്‍ വന്നത്. ഒരേ കെയര്‍ ഹോമിലാണ് നൈറ്റും ഡേയുമായി ഷിഫ്റ്റ് എടുത്ത് ഇരുവരും ജോലി ചെയ്തിരുന്നത്.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

12ഉം അഞ്ചും രണ്ടും വയസുള്ള മൂന്ന് മക്കളാണ് സേവ്യറിനും നിജയ്ക്കും ഉള്ളത്

 




കൂടുതല്‍വാര്‍ത്തകള്‍.