CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 4 Seconds Ago
Breaking Now

'ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുടെ കൂടെ സാര്‍ അഭിനയിച്ചിട്ടുണ്ടെന്ന്...'; ഹക്കിം ഷാജഹാന്‍

ജയിലര്‍ 2വില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായ അനുഭവത്തെക്കുറിച്ച് നടന്‍ ഹക്കിം ഷാജഹാന്‍. ഷൂട്ടിംഗ് സമയത്ത് ലാലേട്ടന് തന്നെ അറിയുമോ എന്ന് അറിയില്ലായിരുന്നുവെന്നും കണ്ടു പരിചയപ്പെട്ടപ്പോള്‍ തന്റെ ഭാര്യയുടെ കൂടെ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. പിന്നീട് വേറൊരു പരിപാടിക്കിടെ മോഹന്‍ലാല്‍ തന്നെ കണ്ടപ്പോള്‍ കൈ തന്നെന്നും അദ്ദേഹം ഓര്‍ത്തിരുന്നുവെന്നും ഹക്കിം പറഞ്ഞു

'ലാലേട്ടന് എന്നെ അറിയുമോ എന്നറിയില്ല, അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു മലയാളി നടനാണ്. ഹക്കിം എന്നാണ് പേര്, അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു...അഹ് ഒക്കെ മോനെയെന്ന്. എന്റെ വൈഫ് ചേട്ടന്റെ കൂടെ ഒടിയനില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ മഞ്ജു വാര്യയറിന്റെ അനിയത്തിയായി അന്ധയായി അഭിനയിച്ചത് ഭാര്യയാണെന്ന് പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ആഹ് ഓക്കേ ഓക്കേ...പിന്നെ അടുത്ത ദിവസം തന്നെ ഒരു പരിപാടിക്കിടെ ലാലേട്ടനെ പിന്നെയും കണ്ടപ്പോള്‍ ആഹ് മോനെ എന്ന് പറഞ്ഞ് കൈ തന്നു അപ്പോള്‍ അദ്ദേഹത്തിന് ഓര്‍മ്മയുണ്ടെന്ന് മനസിലായി. ലാലേട്ടന്റെ എന്താ മോനെ എന്ന് ചോദിക്കുമ്പോള്‍ നമുക്ക് ഒരു വല്ലാത്ത ഫീലാണ്', ഹക്കിം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.