
















വിന്ററില്‍ രോഗം ബാധിച്ച ജനങ്ങള്‍ ആശുപത്രിയിലേക്ക് കുത്തിയൊഴുകുന്നത് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന നിലയിലേക്ക് എത്തിക്കാറുണ്ട്. ഈ ശൈത്യകാലത്ത് രോഗികള്‍ ആശുപത്രികളിലേക്ക് എത്തുന്നത് കുറയ്ക്കാനായാണ് പദ്ധതി ഇടുന്നത്. ഇംഗ്ലണ്ടില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ജിപിമാരുടെ അധിക സപ്പോര്‍ട്ട് നല്‍കി വീടുകളില്‍ തന്നെ നിലനിര്‍ത്താനാണ് ലക്ഷ്യം.
40 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കാതെ വീടുകളില്‍ ചികിത്സിക്കാനുള്ള പിന്തുണ നല്‍കുന്നത്. വരും മാസങ്ങളിലെ അധിക സമ്മര്‍ദം നേരിടാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ്. ഈ ഘട്ടത്തിലാണ് ഫാമിലി ഡോക്ടര്‍മാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 300,000 പേര്‍ക്ക് ചികിത്സ ഒരുക്കുന്നത്.
ഹെല്‍ത്ത് ചെക്കപ്പ്, മെഡിക്കേഷന്‍ റിവ്യൂ, റെസ്പിറേറ്ററി ടെസ്റ്റ് എന്നിങ്ങനെ ആശുപത്രി അഡ്മിഷനിലേക്ക് എത്തിക്കാതിരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഫാമിലി ഡോക്ടര്‍മാര്‍ ചെയ്ത് നല്‍കും. വിന്ററില്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുള്ള രോഗികളെ തിരിച്ചറിഞ്ഞ് ഇവര്‍ക്ക് മുന്‍കൂട്ടി ചികിത്സ നല്‍കുകയാണ് ലക്ഷ്യം.
വിന്റര്‍ എളുപ്പത്തില്‍ കടന്നുകിട്ടുമെന്ന് നടിക്കാനില്ലെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. എന്നാല്‍ ആളുകള്‍ വീടുകളില്‍ തന്നെ സുഖമായിരിക്കാനും, ആശുപത്രിയിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സ്‌കീം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.