CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 29 Seconds Ago
Breaking Now

സജീഷ് ടോം ഡെപ്യൂട്ടി മേയറാകുമ്പോള്‍ ആദരിക്കപ്പെടുന്നത് ഓരോ മലയാളിയും - മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസി മലയാളികള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

യുകെയിലെ ബേസിംഗ്‌സ്റ്റോക്ക്  ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് കേരളത്തില്‍ സ്‌നേഹാദരം. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസി മലയാളികള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി ഒ സി യില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സജീഷ് ടോമിനെ ആദരിച്ചത്. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ നേടുന്ന ഉന്നത സ്ഥാനങ്ങള്‍ കേരളത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സജീഷ് ടോമിന് സി എല്‍ സി പ്രവര്‍ത്തകരുടെ ഉപഹാരം മന്ത്രി അനൂപ് ജേക്കബ് സമ്മാനിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പും ഫാ. ജോസ് ഇടശ്ശേരിയും ചേര്‍ന്ന് സജീഷ് ടോമിന് മംഗളപത്രം സമര്‍പ്പിച്ചു.

ചടങ്ങില്‍ മനോജ് മൂത്തേടന്‍ എം എല്‍ എ, എറണാകുളം - അങ്കമാലി അതിരൂപത പ്രോക്രൈറ്റര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, സി.എല്‍.സി. സംസ്ഥാന പ്രസിഡന്റ് സജു തോമസ്, സി.ഡി. രാജു, പ്രൊഫസര്‍ ജോസഫ് മറ്റം തുടങ്ങിയവരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.