
















പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാര്‍ നഗറിലെ പ്രധാന വേദിയില്‍ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ബിജോ ടോം, ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് 2026 വിജയികള്‍:
ഫസ്റ്റ് പ്രൈസ് - 10,000 പൌണ്ട്
ഈസ്റ്റ്‌ബോണ്‍ നിവാസിയായ മാജിദ് തച്ചപറമ്പനാണ് യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് 2026 ലെ ഒന്നാം സമ്മാനമായ പതിനായിരം പൌണ്ടിന് അര്‍ഹനായത്. മൂന്ന് വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ മാജിദ് കോഴിക്കോട് സ്വദേശിയാണ്. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ സന്തോഷത്തിലാണ് മാജിദ്.
സെക്കന്‍ഡ് പ്രൈസ് - 1 പവന്‍ സ്വര്‍ണ്ണം
യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് 2026 ന്റെ രണ്ടാം സമ്മാനമായ ഒരു പവന്‍ (8GM 22K) സ്വര്‍ണ്ണത്തിന് വിജയിയായത് വാറിംഗ്ടണില്‍ നിന്നുള്ള അന്റ്‌ലിന്‍ ആന്റോയാണ്. തൃശ്ശൂര്‍ സ്വദേശിയായ ആന്റോ 2023 ലാണ് യുകെയില്‍ എത്തിയത്.

തേര്‍ഡ് പ്രൈസ് (2) - 4 ഗ്രാം സ്വര്‍ണ്ണം
യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് 2026 നറുക്കെടുപ്പിലെ രണ്ട് മൂന്നാം സമ്മാനങ്ങളില്‍ വിജയികളായത് ഡോര്‍ചെസ്റ്ററില്‍ നിന്നുള്ള പ്രിജിമോള്‍ വാസു, ഹേവാര്‍ഡ്‌സ് ഹീത്തില്‍ നിന്നുള്ള ചിഞ്ചു കുര്യാക്കോസ് എന്നിവരാണ്.
ഫോര്‍ത്ത് പ്രൈസ് (8): 2 ഗ്രാം സ്വര്‍ണ്ണം
യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് 2026 നറുക്കെടുപ്പിലെ നാലാം സമ്മാനമായ 2 ഗ്രാം സ്വര്‍ണ്ണ നാണയത്തിന് (2 GM 22K) 8 പേരാണ് വിജയികളായത്. 7 പേര്‍ 7 യുക്മ റീജിയണുകളുടെ അടിസ്ഥാനത്തിലും ഒരാള്‍ കോമണ്‍ വിഭാഗത്തിലുമാണ് വിജയികളായത്.
ബാണ്‍സ്ലിയില്‍ നിന്നുള്ള സാബു അബ്രാഹം യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണില്‍ നിന്നുള്ള വിജയിയായപ്പോള്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള ആഷന്‍ പോളാണ് നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള സമ്മാനത്തിന് അര്‍ഹനായത്. മുന്‍ എം എം സി എ പ്രസിഡന്റ് കൂടിയാണ് ആഷന്‍ പോള്‍. കാര്‍ഡിഫിലെ മനോജ് കൃഷ്ണന്‍ വെയിത്സ് റീജിയണില്‍ നിന്നും റെഡ്ഹില്ലിലെ ജിമ്മി വര്‍ഗ്ഗീസ് സൌത്ത് ഈസ്റ്റ് റീജിയണില്‍ നിന്നും വിജയികളായി.
ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഐശ്വര്യ മാത്യു ഈസ്റ്റ് ആംഗ്‌ളിയ റീജിയണില്‍ നിന്നും റെഡ്ഡിച്ചിലെ മാത്യു മാലിയില്‍ കോര മിഡ്ലാന്‍ഡ്‌സ് റീജിയണില്‍ നിന്നും വിജയികളായി. ഐല്‍സ്ബറിയില്‍ നിന്നുള്ള ശിവപ്രിയ രാജേഷ് സൌത്ത് വെസ്റ്റ് റീജിയണില്‍ നിന്നും ലീഡ്‌സിലെ ജിമ്മി ജോസ് കൊടിയന്‍ കോമണ്‍ വിഭാഗത്തിലും വിജയികളായി.

50 പൌണ്ട് ടെസ്‌കോ വൌച്ചര്‍
യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറി 2026 നമുക്കെടുപ്പില്‍ ടിക്കറ്റെടുത്ത മുഴുവന്‍ ആളുകളും 50 പൌണ്ടിന്റെ ടെസ്‌കോ വൌച്ചറുകള്‍ക്ക് (നിബന്ധനകള്‍ക്ക് വിധേയം) അര്‍ഹരാണ്. യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറി 2026 ന്റെ സ്‌പോണ്‍സേഴ്സായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡില്‍ നിന്നും മോര്‍ട്ട്‌ഗേജ്, റീമോര്‍ട്ട്‌ഗേജ് സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കാണ് ഈ വൌച്ചര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത്. 31/12/2028 വരെയാണ് ഈ ഓഫര്‍ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറി 2026 നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കും ടിക്കറ്റുകള്‍ എടുത്ത് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)