CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 34 Minutes 10 Seconds Ago
Breaking Now

വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു; കൂടുതല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും ഒഴിയുന്നത് തിരിച്ചടി; ചെലവുകളില്‍ ബുദ്ധിമുട്ടി ജനം

നിലവിലെ വിപണിയിലെ സമ്മര്‍ദം പ്രതിമാസ ബജറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നതിനിടെ, വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണവും കുറയുന്നു. ഇതോടെ വാടക വിപണിയില്‍ കടുത്ത മത്സരമാണ് രൂപപ്പെടുന്നത്. ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നതാണ് വിപണിയില്‍ സമ്മര്‍ദം ഉയര്‍ത്തുന്നത്. 

റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ടിന് ശേഷം വളരെ കുറച്ച് വാടകക്കാര്‍ക്ക് മാത്രമാണ് കുറഞ്ഞ വാടക നിരക്കുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്. ഭൂരിഭാഗം ജനങ്ങളുടെ ഉയര്‍ന്ന ചെലവുകള്‍ മൂലം ബുദ്ധിമുട്ടുകയാണ്. കൂടാതെ പുറത്താക്കല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വാടകക്കാരുടെ കേസുകള്‍ മൂലം ഇംഗ്ലണ്ടിലെ ഹൗസിംഗ് കോടതികള്‍ അമിതഭാരം ചുമക്കുകയാണ്. 

നിലവിലെ വിപണിയിലെ സമ്മര്‍ദം പ്രതിമാസ ബജറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ജീവിതച്ചെലവുകള്‍ മൂലം ബുദ്ധിമുട്ടുമ്പോഴാണ് വാടക സമ്മര്‍ദവും അധികരിക്കുന്നത്. ഇംഗ്ലണ്ടിലെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടകക്കാര്‍ക്ക് പുതിയ സുരക്ഷ നല്‍കിയെങ്കിലും വാടക വിപണിയിലെ സപ്ലൈയും, അഫോര്‍ഡബിലിറ്റി പ്രശ്‌നവും മാറ്റാന്‍ ഇതിന് സാധിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.