CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 31 Seconds Ago
Breaking Now

വെട്രിവേല്‍ മുരുകനക്ക് ഹരോ ഹരാ'; തിരുപ്പരങ്കുണ്ട്രം ദീപത്തൂണ്‍ ഉത്തരവിന് പിന്നാലെ മുരുകനെ സ്തുതിച്ച് മോദി

കോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കാനുള്ള തര്‍ക്കത്തെക്കുറിച്ചോ മോദി നേരിട്ട് പരാമര്‍ശിച്ചില്ല.

മധുരൈ തിരുപ്പരങ്കുണ്ട്രം തര്‍ക്കത്തിലുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്സില്‍ തമിഴ് ഭക്തിഗാനമായ 'വെട്രിവേല്‍ മുരുകനക്ക് ഹരോ ഹരാ' എന്ന മുദ്രാവാക്യം മൂന്ന് തവണ ആവര്‍ത്തിച്ചാണ് മോദി പോസ്റ്റ് പങ്കുവെച്ചത്.

ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും പങ്കുവെച്ചു. എന്നാല്‍ കോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കാനുള്ള തര്‍ക്കത്തെക്കുറിച്ചോ മോദി നേരിട്ട് പരാമര്‍ശിച്ചില്ല. അതേസമയം, ദീപത്തൂണില്‍ ദീപം തെളിയിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുള്‍പ്പെടെ 13 പേര്‍ക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബര്‍ 20ലെ ഉത്തരവ് മനഃപൂര്‍വം ലംഘിച്ചതായാണ് കോടതിയുടെ നിരീക്ഷണം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിര്‍ദേശപ്രകാരമാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കാന്‍ ഫോണ്‍ രേഖകളും ഔദ്യോഗിക ആശയവിനിമയ വിവരങ്ങളും ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡ് സസ്പെന്‍ഡ് ചെയ്ത കോടതി, ഭരണച്ചുമതല രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈമാറി.

 




കൂടുതല്‍വാര്‍ത്തകള്‍.