CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 25 Seconds Ago
Breaking Now

നടന്‍ എന്ന നിലയില്‍ മാത്രമാണ് വിജയ്യെ അറിയുന്നത്, രാഷ്ട്രീയം നിരീക്ഷിച്ച് പറയുന്നത് എന്റെ ജോലിയല്ല ;വിജയ് സേതുപതി

ബിഗ് ബോസ് തമിഴ് സീസണ്‍ 10-ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ വിമര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് സേതുപതി. വിജയ്യുടെ രാഷ്ട്രീയ നിലപാടുകളെയും പദ്ധതികളെയും നിരീക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഒരു നടന്‍ എന്ന നിലയില്‍ മാത്രമാണ് അദ്ദേഹത്തെ അറിയുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയണമെങ്കില്‍ അവയെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഒരു നടന്‍ എന്ന നിലയിലാണ് എനിക്ക് വിജയ് സാറിനെ അറിയാവുന്നത്. ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതികള്‍ പൂര്‍ണമായും അദ്ദേഹത്തിന്റേതാണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതല്ല എന്റെ ജോലി. എനിക്ക് വേറെ പണിയുണ്ട്. രാഷ്ട്രീയം ഒരിക്കലും ഒരു ആഗ്രഹമല്ല, അതൊരു സേവനമാണ്.

ഞാനത് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയത്തില്‍ വരണമെന്ന ആഗ്രഹം എനിക്കില്ല. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് എന്താണോ അത് ഞാന്‍ ചെയ്യും. അത് മതി എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താന്‍ എനിക്ക് യാതൊരു മടിയുമില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിന് മുന്‍പ് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം.

ഇപ്പോള്‍ ഒരു സിനിമയെ കുറിച്ച് ചോദിച്ചാല്‍ എനിക്കത് പറയാന്‍ പറ്റും. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ നന്നായി അറിഞ്ഞാലേ പറയാനാകൂ. അല്ലാത്തപക്ഷം, അതൊരു അപൂര്‍ണമായ പ്രതികരണമായി മാറും. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല, എന്നാല്‍ അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മാത്രം പ്രാപ്തനല്ല ഞാന്‍'.- വിജയ് സേതുപതി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.