Breaking Now

സ്വര്‍ണ വില ഒരു മാസത്തിനടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി: സ്വര്‍ണവില കുറഞ്ഞ് ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 23,160രൂപയിലാണ് ഒരു പവന്‍ സ്വര്‍ണം ഇന്ന് വിപണയിലെത്തിയത്.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,895 രൂപയിലെത്തി.16ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തില്‍ 1080 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. നവംബര്‍ 27ന് 24,240 രൂപയിലെത്തി സര്‍വ്വകാല റെക്കോര്‍ഡിട്ടാണ് പവന്‍ വില ഇടിയാന്‍ തുടങ്ങിയത്. അന്താരഷ്ട്രാ വിപണിയില്‍ ഔസിന് 11.60 ഡോളര്‍ കുറഞ്ഞു. അന്താരാഷ്ട്രാ വിപണിയിലുണ്ടായിരിക്കുന്ന ഈ വ്യതിയാനത്തെ പിന്തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞത്.




കൂടുതല്‍വാര്‍ത്തകള്‍.