Breaking Now

ബ്രിസ്റ്റോള്‍ ASK ന്‍റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം അതിഗംഭീരമായി

പ്രതീക്ഷിച്ചതുപോലെ ഭക്ഷണം പാകം ചെയ്യാന്‍ തങ്ങളെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിച്ച് ബ്രിസ്റ്റൊളിലെ അസോസിയേഷന്‍ ഓഫ് സൌത്ത് മീട് കേരളയ്ട്ട്സ് ( ASK ) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ ങ്ങള്‍ അതിഗംഭീരമാക്കി .

നേരത്തെ  തന്നെ ഭക്ഷണത്തിന്‍റെ മെനു പറഞ്ഞ്, അത്  രുചികരമായി പാചകം ചെയ്തു , വിളമ്പി ആസ്ക്‌ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കി.

ഹാംപ്ഷെയര്‍ കേരള ബീട്സിന്‍റെ ഗാനമേള ഗംഭീരമായിരുന്നെങ്കിലും ക്രിസ്മസ് പരിപാടിയുടെ ഹൈ ലൈറ്റ് ആസ്കിന്‍റെ ഭക്ഷണമായിരുന്നു . റെജിയും , മേബിളും, ബിനുവും ബിജുവും നേതൃത്വം നല്‍കി ആസ്കിന്‍റെ അംഗങ്ങള്‍ രുചികരമായി പാചകം ചെയ്ത കപ്പയും മീന്‍ കറിയും , പിടിയും കോഴിക്കറിയും,  പായസവും അതി ഗംഭീരമായിരുന്നു .


ശനിയാഴ്ച വൈകുന്നേരം സൌത്ത് മീട്  വൈറ്റ് ഹാളില്‍ നടന്ന ആസ്കിന്‍റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് ജോജിമോന്‍ കുരിയാക്കോസ്‌ വൈസ്‌ പ്രസിഡണ്ട്  ഷിജി ജോസഫ്‌ , സെക്രട്ടറി  ബിനു ജേക്കബ്‌ 

ട്രെഷറര്‍  ഷാജി സ്കറിയ, സാം കുരുവിള , ബേസില്‍ കുര്യന്‍, സജി വര്‍ഗ്ഗീസ് , റെജി ജോണ്‍  യൂത്ത് കോ ഓര്‍ഡിനേറ്റര്‍  തങ്കച്ചന്‍ ജോസഫ്‌ ,യൂത്ത്  ഗ്രൂപ്പിന്‍റെ ഭാരവാഹികളായ ആല്‍വിന്‍  , മെര്‍ലിന്‍ തുടങ്ങിയവര്‍ ഭദ്ര ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു .

ബിനു ജേക്കബ്‌ സ്വാഗതവും , ബേസില്‍ കുര്യന്‍ നന്ദിയും പറഞ്ഞു . ആസ്കി ന്‍റെ    യൂത്ത്  ഗ്രൂപ്പിന്‍റെ ഉദ്ഘാടനവും ,അവര്‍ നടത്തിയ ക്രിസ്മസ് ഹാംബറിന്‍റെ  നറുക്കെടുപ്പും  സമ്മാന ദാനവും നടക്കുകയുണ്ടായി. 

കൂടുതല്‍ ഫോട്ടോ കള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.