CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 15 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ബാർബിക്ക്യൂ പാർട്ടിയും സ്പോർട്സ് ഡേയും ശനിയാഴ്ച

കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്റർ അംഗങ്ങൾക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന ബാർബിക്ക്യൂ പാർട്ടിയും സ്പോർട്സ് ഡേയും ശനിയാഴ്ച നടക്കും. വിതിംഗ്ട്ടണ്‍ ഫാളോഫീൽഡിലെ പ്ലാറ്റ്ഫിൽഡ് പാർക്കിൽ രാവിലെ 10 മുതലാണ്‌ പരിപാടികൾ. കുട്ടികൾക്കും മുതിർന്നവർക്കും പ്രായത്തിനനുസരിച്ച് വിവധ ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരങ്ങളും ആവേശപ്പൂർവ്വമായ വടം വലി മത്സരവും സ്പോർട്സ് ഡേയുടെ ഭാഗമായി നടത്തും. കഴിഞ്ഞ ആറ് വർഷമായി നടന്നു വരുന്ന ബാർബിക്ക്യൂ പാർട്ടിയും കായിക മത്സരങ്ങളും വീറും വാശിയോടെയുമാണ് ഏവരും പങ്കെടുത്തു വരുന്നത്. കുടുംബസമേതം എത്തി ഒരു ദിവസം മുഴുവൻ ആഘോഷമാക്കി മാറ്റുവാൻ ഏവരെയും അസോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി, സെക്രട്ടറി നോയൽ ജോർജ് തുടങ്ങിയവർ എക്സിക്ക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.