CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 5 Seconds Ago
Breaking Now

ഡോക്ടര്‍ നിങ്ങളുടെ പോക്കറ്റില്‍! എന്‍എച്ച്എസ് ആപ്പ് പരിഷ്‌കരിച്ച് വിപുലമായി ഉപയോഗിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് വെസ് സ്ട്രീറ്റിംഗ്; രോഗികള്‍ക്ക് സ്വയം സഹായം തേടാം, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം; ആവശ്യമെങ്കില്‍ എഐ ജിപിയുടെ ഉപദേശവും കിട്ടും!

സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളില്‍ ലഭിക്കുന്നതിന് തുല്യമായ നിലയിലേക്ക് എന്‍എച്ച്എസ് സേവനങ്ങളും എത്തിക്കുകയാണ് ഉദ്ദേശമെന്ന് സ്ട്രീറ്റിംഗ്

എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ കരുത്ത് പകര്‍ന്ന് കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി. എന്‍എച്ച്എസ് ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി, പുതിയ ഹോസ്പിറ്റല്‍ ലീഗ് ടേബിള്‍ ആരംഭിച്ച് രോഗികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന ചികിത്സയില്‍ മുന്‍പില്ലാത്ത വിധം നിയന്ത്രണം കൈമാറുന്നതാണ് വെസ് സ്ട്രീറ്റിംഗിന്റെ പദ്ധതി. 

എന്‍എച്ച്എസ് ആപ്പിന്റെ ഉപയോഗം വികസിപ്പിക്കുന്നത് വഴി 2035-ഓടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ശേഷി പ്രയോജനപ്പെടുത്തി ഫ്രണ്ട്‌ലൈന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് നീക്കം. ഇത് വമ്പന്‍ വാതുവെപ്പാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വീക്ഷണം. 

ഡിജിറ്റല്‍ ഉപയോഗത്തിലൂടെ രോഗികള്‍ക്ക് സഹായത്തിനായി സ്വയം റഫര്‍ ചെയ്യാനും, ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് സ്വയം ബുക്ക് ചെയ്യാനും, എഐ ജിപിയുടെ ഉപദേശം തേടാനും, മെഡിക്കല്‍ രേഖകള്‍ കാണാനും കഴിയും. 'എന്‍എച്ച്എസ് ആപ്പ് പോക്കറ്റില്‍ കിടക്കുന്ന ഡോക്ടറായി മാറും, ആരോഗ്യ സേവനങ്ങള്‍ 21-ാം നൂറ്റാണ്ടിലെത്തും', ഗവണ്‍മെന്റിന്റെ 10 വര്‍ഷ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിക്കവെ ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. 

സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളില്‍ ലഭിക്കുന്നതിന് തുല്യമായ നിലയിലേക്ക് എന്‍എച്ച്എസ് സേവനങ്ങളും എത്തിക്കുകയാണ് ഉദ്ദേശമെന്ന് സ്ട്രീറ്റിംഗ് പറയുന്നു. പദ്ധതിയുടെ ഉദ്ദേശത്തെ സ്വാഗതം ചെയ്ത വിദഗ്ധര്‍ ജീവനക്കാരുടെ ക്ഷാമം, എന്‍എച്ച്എസിന്റെ ശോഷിച്ച ധനസ്ഥിതി, ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പതിവായി പരാജയപ്പെടല്‍ എന്നിവ ചേര്‍ന്ന് പുതിയ നീക്കങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്ന സംശയം മുന്നോട്ട് വെയ്ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.