യുകെയിലേക്ക് പ്രമുഖ താരനിരകളെത്തിയപ്പോള്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. കുഞ്ചാക്കോ ബോബന്‍, റിമി ടോമി, രമേഷ് പിഷാരടി, സ്റ്റീഫന്‍ ദേവസി എന്നിങ്ങനെ വന്‍താരനിര തന്നെ യുകെയിലെത്തി കഴിഞ്ഞു.
ന്യൂപോര്‍ട്ടില്‍ ആദ്യ ഷോയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇന്ന് അവസാന വട്ട റിഹേഴ്‌സല്‍ നടത്തി നാളെ ഗംഭീരമായ ഒരുവിരുന്ന് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കാന്‍ താരങ്ങള്‍ തയ്യാറായി കഴിഞ്ഞു.
യുകെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താര നിരയാണ് ' നിറം 25 ' ലൂടെ വേദിയിലെത്തുന്നത്.
കുഞ്ചാക്കോ ബോബന്‍, റിമി ടോമി, രമേഷ് പിടാരടി, സ്റ്റീഫന്‍ ദേവസി, മാളവിക മേനോന്‍, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിങ്ങനെ വലിയ താര നിരയാണ് വേദിയിലെത്തുന്നത്. അഞ്ച് സ്ഥലങ്ങളിലാണ് പരിപാടി അരങ്ങേറുന്നത്. ആദ്യ ഷോ ന്യൂപോര്‍ട്ടില്‍ നാളെ വേദിയിലെത്തുമ്പോള്‍ റിഥം ക്രിയേഷന്‍ ചരിത്രത്തിലേക്ക് കാല്‍വയ്ക്കുകയാണ്.
മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന ടീം തയ്യാറായി കഴിഞ്ഞു.
രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.യുകെയിലെ പ്രമുഖ ഡാന്‍സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കും.
ജൂലൈ 4 -ഐസിസി ന്യൂപോര്‍ട്ട്, ജൂലൈ 5- ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്‍.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും, ലോ ആന്‍ഡ് ലോയേഴ്സും ഡെയ്ലി ഡിലൈറ്റും 'നിറം 25'ന്റെ മുഖ്യ സ്പോണ്‍സര്‍മാരാണ്.