CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 58 Seconds Ago
Breaking Now

സംഭരിച്ച നെല്ലിന്റെ വില സർക്കാർ ഉടൻ നൽകണം: ദി പീപ്പിൾ

നെല്ല് സംഭരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് സംഭരണ വില നല്കാൻ സർക്കാർ തയ്യാറാകാത്തത് അങ്ങേയറ്റം ധിക്കാരപരമാണെന്നും സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതക്ക് കർഷകനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും കർഷക ഐക്യ വേദിയായ ദി പീപ്പിൾ കോർഡിനെറ്റർ ഷെവലിയർ അഡ്വക്കേറ്റ് വി.സി. സെബാസ്റ്റ്യൻ.       

സംഘടിത ജീവനക്കാരുടെ ശമ്പളം മുടങ്ങുവാൻ അനുവദിക്കാത്ത സർക്കാർ സംഘടിത കർഷകരുടെ ഉത്പന്നത്തിന് കടം പറയുന്നത് വഞ്ചനയും നാടിനു അപമാനവുമാണ്. കോട്ടയം, ആലപ്പുഴ, പത്തനംത്തിട്ട, പാലക്കാട് ജില്ലകളിലായി സംഭരണത്തുകയായ 450 കോടി രൂപയോളം സര്ക്കാര് നൽകാനുണ്ട്.  

കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തിൽ നെൽ കർഷകർ ജൂണ്‍ 8 മുതൽ രാമങ്കരിയിൽ പിച്ചചട്ടിയും വഹിച്ചു കൊണ്ട് നടത്തുന്ന പട്ടിണി സമര പ്രതിഷേധ രാളിക്കും സത്യാഗ്രഹത്തിനും തുടർ സമരങ്ങൾക്കും കർഷക ജനകീയ ദി പീപ്പിളിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അഡ്വക്കേറ്റ് ഷെവലിയർ വി.സി സെബാസ്റ്റ്യൻ സംസാരിച്ചു.         




കൂടുതല്‍വാര്‍ത്തകള്‍.