യുക്മ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചാരിറ്റി "നേപ്പാല്‍ ദുരിതാശ്വാസ നിധി" യുടെ ധനശേഖരണാര്‍ത്ഥം ഡോര്‍സെറ്റില്‍ ഡിഎംഎയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഈ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്ട് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ ഭക്ഷ്യമേളയില്‍ നാടന്‍ തട്ടുദോശയും ഓംലറ്റും പുറമേ മറ്റ് ഇന്ത്യന്‍ പലഹാരങ്ങളും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് വേണ്ടി ബൗണ്‍സി കാസില്‍ ഉള്‍പ്പെടെയുള്ള മുഴുനീള ദിനാഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച നടത്തുന്ന ചാരിറ്റി ഈവന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ഡിഎംഎ അംഗങ്ങള്‍ യുക്മയുടെ ചാരിറ്റി ഫണ്ടിലേക്കായി സംഭാവന നല്‍കിയത് അംഗങ്ങള്‍ എത്രമാത്രം നേപ്പാല്‍ ചാരിറ്റി ഫണ്ടിനെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയതിനുള്ള തെളിവാണ്. ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രാന്‍സോം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വെച്ചായിരിക്കും നടത്തുക. ചാരിറ്റി ഈവന്റിന്റെ വിജയത്തിനായി ഡിഎംഎയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും സജീവ പ്രവര്‍ത്തനത്തിലാണ്.
മേല്‍വിലാസം:
ബ്രാങ്ക്‌സോം റിക്രിയേഷന്‍ ഗ്രൗണ്ട്,
റിക്രിയേഷന്‍ റോഡ്,
ബ്രാങ്ക്‌സോം BH12 2AL