ലണ്ടനിലെ റോംഫോര്‍ഡില്‍ മരണപ്പെട്ട രതീഷ് ഷിജി കുടുംബത്തിന്റെ അകാലവേര്‍പാടില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നാട്ടിലുള്ള കുടുംബാംഗങ്ങളെ പ്രത്യേകിച്ച് മാതാപിതാക്കളെ സംഘടന ഭാരവാഹികള്‍ ആശ്വാസിപ്പിക്കുകയും അവരുടെ ദുഃഖത്തില്‍ തങ്ങളും പങ്ക് ചേരുന്നതായി അറിയിക്കുകയും ചെയ്തു.
ഇന്ന് നടന്ന ശവസംസ്‌കാര ചടങ്ങില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയ്ക്ക് വേണ്ടി രക്ഷാധികാരി ടി ഹരിദാസും ജനറല്‍ കണ്‍വീനര്‍ ജി കെ മേനോനും പങ്കെടുക്കുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.