ഒരു അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ മാനവത ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൂടി തങ്ങളുടെ വേരുകൾ നീട്ടുവാനുള്ള ഒരുക്കത്തിലാണ്. ഇതിനെല്ലാം പുറമേ ഇന്ത്യയിലെ ഹൈദരബാദിന് അടുത്തുള്ള കോതകൊട്ടയിൽ ഒരു പുതിയ സർവകലാശാല സ്ഥാപിക്കുവാനുള്ള ശ്രമത്തിലുമാണ്. മാനവതയുടെ പ്രവർത്തനങ്ങൾ ചൈനയിൽ കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായി മാനവത പ്രസിഡന്റ് ശ്രീ. ശ്രീനിവാസ അല്ലൂരി നിരവധി വർക്ക് ഷോപ്പുകളും അവിടെയുള്ള പ്രാദേശിക സന്നദ്ധ സേവകരിൽ എന്താണ് മാനവത എന്നതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും ശ്രമിക്കുന്നുണ്ട്. ജൂണ്‍ 7 മുതൽ 21 വരെ ചൈനയിൽ സന്ദർശനം നടത്തുന്ന അല്ലൂരിയുടെ പരിപാടി ക്രമങ്ങൾ ഇവയാണ്.
ജൂണ്‍ 9 നു ഷിങ്ങുഅ സർവകലാശാലയിലും ജൂണ്‍ 12 നു പെകിംഗ് സർവകലാശാലയിലും ശ്രിനിയുടെ നേതൃത്വത്തിൽ വ്യക്തിത്വ വികസനത്തെ കുറിച്ചുള്ള ക്ലാസുകൾ ഉണ്ടാകും. ജൂണ്‍ 13, 14, 15 തീയതികളിലായി ബെയ്ജിങ്ങിൽ നിന്നും ആരംഭിച്ച് ചൈനയിലെ വൻ മതിൽ വരെയുള്ള സൈക്ലിംഗ്. ജൂണ്‍ 21 നു അന്താരാഷ്‌ട്ര യോഗ സെലിബ്രെഷനിൽ കൂടി പങ്കെടുത്തു ജൂണ്‍ 22 നു ശരി. അല്ലൂരി ജപ്പാനിലേക്ക് യാത്ര തിരിക്കും.
പ്രകൃതിയെ മനസിലാക്കി അതിന്റെ തനതായ ശൈലിയിലുള്ള ജീവിതം മുന്നോട്ട് നയിക്കുവാൻ ആളുകളെ പ്രാപ്തരാക്കുന്നതിനായി, അസ്ഥിരത്വം മാറ്റി സ്ഥിരതയുള്ള സൌമ്യവും ലളിതവുമായ ജീവിതം നയിക്കുന്നതിനായി മാനവതയുടെ കീഴിൽ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമാനിറ്റി തുടങ്ങുവാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. ഇതിനായി നാല് തലത്തിലുള്ള പരിവർത്തനനഗലാണ് വേണ്ടത്. അവ താഴെ പറയുന്നവയാണ്.
1. ദർശനം:
ഒരു കുടുംബം: എല്ലാവരും ഒരു കുടുംബമായി, പ്രകൃതിയുടെ സംതുലിതാവസ്ഥ നശിപ്പിക്കാതെ പ്രകൃതിയുമായി ഇണങ്ങി അതിന്റെ ലയത്തിലും താളത്തിലും ജീവിക്കുക.
ആവശ്യങ്ങളിൽ മിതത്വം പുലർത്തി ജീവിതം നയിക്കുവാൻ ഉത്തരവാദിത്വത്തോടെ ജീവിതം നയിക്കുവാൻ.
യാതൊരു തലത്തിലുള്ള വിവേചനവും കാണിക്കാതെ എല്ലാവരും ഒരുമയോടെ ജീവിതം മുന്നോട്ട് നയിക്കുക.
ദർശനത്തിന്റെ ലക്ഷ്യങ്ങൾ:
2030 ഓടെ 500 ഓളം ഗ്രാമങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുക, രണ്ടു വർഷത്തിനുള്ളിൽ 500 കർഷകർ, 500 ടീച്ചർമാർ, 20000 കുട്ടികളെയും ട്രെയിൻ ചെയ്യുക, അറിവില്ലായ്മയുടെ ദൂര പരിധി കുറയ്ക്കുക എന്നിവയാണ് ഇത് കൊണ്ട് മാനവത ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ.
മാനവത യുകെ ചാപ്റ്ററിന്റെ മെയ് 22 മുതൽ മെയ് 25 വരെ നടന്ന ആനുവൽ ഫാമിലി മീറ്റിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ആരോഗ്യപരമായ ജീവിതം നയിക്കുന്നതിന്റെ ഭാഗമായി യോഗ, മെഡിറ്റെഷൻ, ഹെൽത്തി കൂക്കിംഗ് എന്നിവയെ കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും യു.എസ്.എ വരെ രണ്ടര വർഷം കൊണ്ട് ശ്രീ. മേനോനോപ്പം കാൽ നടയായി വന്ന ശ്രീ. സതീഷ് കുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശ്രീ. ശ്രീനിവാസ് ചൗധരി സമ്മാനിച്ചു. കോഴിക്കോട് നിന്നാണ് സതീഷ് തന്റെ യാത്ര ആരംഭിച്ചത്. മികച്ച ലീടെഴ്സിനുള്ള അവാർഡ് ശ്രീമതി ലീന തോമസിനും ശ്രീമതി. ജയന്തി പ്രവീണുമാണ് നേടിയത്. മികച്ച കോ - ഓർഡിനെറ്റർക്കുള്ള അവാർഡ് കല്യാണ്‍, വോളൻടിയേഴ്സിനുള്ള അവാർഡ് ശ്രിധർ സുവരപു, കവിത ഹവധ്വാർ, സത്യാ കുമ്പളകൊറ്റ എന്നിവർക്കും പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച സുഭ മനസമുത്ത്, ബാലശ്രീ, വെങ്കടേഷ്, ബാബ്ജി വുണ്ടാവിള്ളി, റാം യെഗ്ഗോനി എന്നിവരെ യുകെ മാനവതയുടെ പ്രസിഡന്റ് രാമലിംഗെശ്വര റാവു പെൻമുടി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.