സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്വാൻസി മലയാളികളുടെ കുടുംബ സംഗമം ബ്രക്കണ്ണിലെ ഫാം ഹൗസായ അബ്സല്യൂട്ട് അഡ്വഞ്ചറിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോട് കൂടി ആരംഭിക്കുന്നതും ജൂലൈ 12 ഞായറാഴ്ച ഉച്ചയോട് കൂടി സമാപിക്കുന്നതുമാണ്.
അന്യമായി കൊണ്ടിരിക്കുന്ന സ്വാൻസിയിലെ മലയാളി കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കാൻ ഈ കുടുംബസംഗമം വഴിയോരുക്കുമെന്നാണ് കരുതപ്പെടുന്നത്.
ആകർഷകമായ ബ്രക്കണ്‍ പാർക്ക്, ബോട്ട് യാത്ര, ബ്രക്കണ്‍ തീവണ്ടി യാത, ഒഗോഫ് ഗുഹകൾ സന്ദർശനം എന്നിവയും ഫാം ഹൌസിൽ നടത്തപ്പെടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും ഈ വർഷത്തെ പ്രത്യേകതയാണ്.
കുടുംബസംഗമത്തിൽ പങ്കെടുക്കുവാൻ സ്വാൻസിയിലെ നിരവധി കുടുംബങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നതും വളരെ ആകാംഷയോടെ കാത്തിരിക്കുന്നതും.
വിലാസം:
ABSOLUTE ADVENTURE
RHONGYR - ISAF CENTRE
PEN - Y - CAR
UPPER SWANSEA VALLEY
POWYS
SA91GB