CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 4 Minutes 47 Seconds Ago
Breaking Now

ന്യൂപോര്‍ട്ടില്‍ ആവേശം തീര്‍ത്ത് നിറം 25 ഷോ ; ചാക്കോച്ചനും മാളവികയും നൃത്തം കൊണ്ടും പിഷാരടി തമാശകള്‍ കൊണ്ടും റിമിയും സംഘവും ഗാനങ്ങള്‍ കൊണ്ടും വേദി കീഴടക്കി ; സ്റ്റീഫന്റെ മാസ്മരീക പ്രകടനം കൂടിയായതോടെ ഷോ കാണികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി

യുകെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താര നിരയുമായി റിഥം ക്രിയേഷന്റെ ബാനറില്‍ രമേഷ് പിഷാരടി അണിയിച്ചൊരുക്കിയ നിറം 25 ന്യൂപോര്‍ട്ടില്‍ ആഘോഷ തിരയിളക്കി. കാണികളില്‍ മറക്കാനാകാത്ത ഒട്ടേറെ മുഹൂര്‍ത്തകള്‍ സമ്മാനിച്ച ഷോ നൃത്തവും പാട്ടും ഒക്കെയായി മികച്ചൊരു വിരുന്നാണ് ഒരുക്കിയത്.

ആറു മണിയോടെ ന്യൂപോര്‍ട്ടിലെ ഐസിസി വെയില്‍സ് ഹാളില്‍ പരിപാടികളാരംഭിച്ചു. കുഞ്ചാക്കോബോന്‍, റിമി ടോമി, രമേഷ് പിഷാരടി, മാളവിക മേനോന്‍ തുടങ്ങി വലിയൊരു താരനിരയാണ് നിറം 25ലൂടെ പ്രേക്ഷകരെ പരിപാടികളിലൂടെ വിസ്മയിപ്പിച്ചത്. മനോഹരമായ ഹാളില്‍ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പരിപാടി.

യൂത്ത് സ്റ്റാര്‍ എന്ന പേര് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചാക്കോച്ചന്‍, രസകരമായ പെര്‍ഫോമന്‍സില്‍ ഹൃദയം കൊണ്ടേറ്റുവാങ്ങുകയായിരുന്നു ചാക്കോച്ചനെ ഓരോരുത്തരും.

സ്റ്റീഫന്റെ കീ ബോര്‍ഡിലെ മാസ്മരിക പ്രകടനം ഏവരെയും കൈയ്യിലെടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ പിഷാരടി തന്റെ വാക്കുകളിലൂടെ സദസിനെ പൊട്ടിചിരിപ്പിച്ചു.

മൊത്തം സദസിനെ കീഴടക്കി റിമി ടോമി. വലിയൊരു പ്രേക്ഷക കൂട്ടത്തെ തന്റെ കഴിവിലൂടെ കൈയ്യിലെടുക്കുന്ന റിമിയുടെ പ്രത്യേകത ഈ വേദിയിലും ശ്രദ്ധേയമായി. ഒരുപിടി മികച്ച ഗാനങ്ങളുമായി പ്രക്ഷേകര്‍ക്ക് ആവേശം കൊള്ളുന്ന പെര്‍ഫോമന്‍സാണ് റിമി കാഴ്ചവച്ചത്. ഡ്രീം ടീംസ് യുകെയ്‌ക്കൊപ്പം ഗംഭീര ഡാന്‍സിലൂടെ ചാക്കോച്ചന്‍ നിറക്കൈയ്യടി നേടി.

മാളവികയും വേദിയിലെ താരമായി മാറി. പിന്നണി ഗായകരായ കൗശിക് വിനോദും ശ്യാമപ്രസാദും വേദിയില്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവച്ചത്.

വേദിയും ചുറ്റും അതിമനോഹരമാക്കിയിരുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും ലോ ആന്‍ഡ് ലോയേഴ്‌സും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്.

ബര്‍മ്മിങ്ഹാമിലെ ബതേല്‍ കണ്‍വെന്‍ഷനില്‍ ഇന്നാണ് പരിപാടി. ന്യൂപോര്‍ട്ടിന് പിന്നാലെ വലിയ ആവേശമാകുകയാണ് പരിപാടി. ഇന്നലെ തന്നെ ബര്‍മ്മിങ്ഹാമിലെ ടിക്കറ്റിനായി പരതുകയായിരുന്നു പലരുമെന്നാണ് റിപ്പോര്‍ട്ട്. 

ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.