Breaking Now

അത്ര പോരാത്ത ഭാര്യയെ ഏറെ ഇഷ്‌ടം: ഗോപിക

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം വിദേശത്തേക്ക്‌ മടങ്ങാനിരുന്ന താന്‍ യാത്ര മാറ്റിവച്ച്‌ 'ഭാര്യ അത്ര പോരാ'എന്ന സിനിമയിലഭിനയിക്കാന്‍ തയ്യാറായത്‌ അത്ര പോരാത്ത ഭാര്യയെ ഇഷ്‌ടമായതുകൊണ്ടാണ്‌ എന്ന്‌ നടി ഗോപിക.

അക്കു അക്‌ബറിന്റെഎന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക്‌ ഏറെ ബോധിച്ചെന്നും ഒരിക്കലും നോ എന്ന്‌ പറയാന്‍ പറ്റാത്ത വിധം മനോഹരമായ കഥാപാത്രത്തെയാണ്‌ താന്‍ അവതരിപ്പിക്കുന്നതെന്നും ഗോപിക പറഞ്ഞു. 'വെറുതേ ഒരു ഭാര്യയ്‌ക്ക് ശേഷം' അക്കു അക്‌ബറിനും ജയറാമിനും ഒപ്പം വീണ്ടും അഭിനയിക്കാന്‍ എത്തിയ ഗോപിക കുഞ്ഞിനൊപ്പമാണ്‌ തൃശൂരിലെ ഈ ചിത്രത്തിന്റെ സെറ്റില്‍ ഷൂട്ടിംഗിന്‌ വരുന്നത്‌.

 




കൂടുതല്‍വാര്‍ത്തകള്‍.