CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 19 Seconds Ago
Breaking Now

27 വര്‍ഷത്തിന് ശേഷം സൈനീക പരേഡിന് തയ്യാറെടുത്ത് യുഎസ് ; ഇത് കിമ്മിനെതിരായ ട്രംപിന്റെ നീക്കം

യുഎസിന്റെ സൈനീക ശക്തി കാണിക്കുന്ന വന്‍ പരേഡിന് തയ്യാറെടുക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചു.

27 വര്‍ഷത്തിന് ശേഷം യുഎസ് സൈനീക പ്രദര്‍ശനത്തിനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ സൈനീക ശക്തി കാണിക്കുന്ന വന്‍ പരേഡിന് തയ്യാറെടുക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചു.

മുന്‍പ് യുഎസ് സൈനിക പരേഡ് നടത്തിയത് 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഷിങ്ടണ്‍ ഡിസിയിലാണ്. അതു കണക്കിലെടുക്കുമ്പോള്‍ ട്രംപിന്റെ ഈ നീക്കത്തെ ഉത്തര കൊറിയയ്ക്കുള്ള മറുപടിയായിട്ടാണ് വിലയിരുത്തുന്നത്. ഉത്തരകൊറിയ, ഇന്ത്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ അമേരിക്കയ്ക്ക് ഇങ്ങനെയൊരു പതിവില്ല, 1991ല്‍ ഗള്‍ഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു അമേരിക്ക ഇതിനു മുമ്പ് സൈനിക പരേഡ് നടത്തിയത്.

ഫ്രാന്‍സിന്റെ ദേശീയ ദിനത്തിനു കണ്ട സൈനിക പരേഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പരേഡ് സംഘടിപ്പിക്കുന്നതെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്. രാജ്യത്തിന്റെ സൈനിക ശക്തിയില്‍ ഓരോ അമേരിക്കക്കാരനും അഭിമാനം കൊള്ളാനാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വ്യാഖ്യാനം.

ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പരേഡിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.

അതേസമയം, ഉത്തര കൊറിയയുമായുള്ള വാക്‌പോര് ശക്തമായിരിക്കേ കിമ്മിന് മറുപടിയെന്ന രീതിയിലാണ് ട്രംപിന്റെ ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. ഒപ്പം് ആശങ്കയും വര്‍ധിപ്പിക്കുന്നു. യുദ്ധത്തിനുള്ള മുന്നൊരുക്കമാണ് ഇതെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട് .

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.