CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 44 Seconds Ago
Breaking Now

അപ്പോള്‍ ഇതാണെന്റെ മരുമകന്‍; ഹാരി രാജകുമാരന്റെയും, മെഗാന്റെയും വാര്‍ത്തകള്‍ പിതാവ് തോമസ് മാര്‍ക്കിള്‍ അറിയുന്നത് ഇങ്ങനെ!

വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ മോശമായതിനാലാണ് റിട്ടയര്‍ ചെയ്ത ടെലിവിഷന്‍ ലൈറ്റിംഗ് ഡയറക്ടര്‍ ഇന്റര്‍നെറ്റ് കഫെയെ ആശ്രയിക്കുന്നത്

10 ദിവസങ്ങള്‍ക്ക് ശേഷം വിന്‍ഡ്‌സര്‍ കാസിലില്‍ മകളുടെ കൈപിടിച്ച് അദ്ദേഹം നടക്കും. 73-ാം വയസ്സില്‍ തോമസ് മാര്‍ക്കിള്‍ മകളെ കൈപിടിച്ച് ഏല്‍പ്പിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബത്തിലെ രാജകുമാരന്‍ ഹാരിയ്ക്കാണ്. മരുമകന്‍ ഹാരിയെ നേരില്‍ പോലും കണ്ടിട്ടില്ലാത്ത ഈ പിതാവ് ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റ് കഫെയില്‍ ഇരുന്ന് വായിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മെക്‌സിക്കോയിലെ റോസറിറ്റോയിലുള്ള കഫെയിലാണ് ഹാരി രാജകുമാരനെയും, 36 വയസ്സുള്ള മകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാന്‍ തോമസ് മാര്‍ക്കിള്‍ എത്തിയത്. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ മോശമായതിനാലാണ് റിട്ടയര്‍ ചെയ്ത ടെലിവിഷന്‍ ലൈറ്റിംഗ് ഡയറക്ടര്‍ ഇന്റര്‍നെറ്റ് കഫെയെ ആശ്രയിക്കുന്നത്. ഇതുവരെ കാണാത്ത മരുമകനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണോ ഗൂഗിളില്‍ തിരഞ്ഞതെന്ന് വ്യക്തമല്ല.

മെയ് 19ന് വിവാഹച്ചടങ്ങുകളില്‍ വധുവിന്റെ പിതാവ് ഏതാനും വാക്കുകള്‍ സംസാരിക്കുമെന്നാണ് കരുതുന്നത്. ഇതിന് വേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാകും തോമസ് മാര്‍ക്കിള്‍ ഗൂഗിളില്‍ അന്വേഷിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹം ടെയ്‌ലറെ കണ്ട് കോട്ടിനുള്ള അളവെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പിതാവിന് പുറമെ അമ്മ ഡോറിയ റാഗ്ലാന്‍ഡും വധുവിനൊപ്പം വിവാഹ ചടങ്ങുകള്‍ക്ക് എത്തുമെന്ന് രാജകുടുംബത്തിന്റെ സഹായികള്‍ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഹാരിയെ നേരില്‍ കണ്ടിട്ടില്ലെങ്കിലും മെഗാന്റെ പിതാവ് രാജകുമാരനുമായി ഫോണില്‍ സംസാരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.