CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 51 Seconds Ago
Breaking Now

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര്‍ ഉപമുഖ്യമന്ത്രിയാകും

എച്ചഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച്ചത്തേക്ക് മാറ്റി. രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായതിനാലാണ് മാറ്റം. തീയതി മാറ്റാന്‍ കോണ്‍ഗ്രസ് ജെഡിഎസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്ന് കുമാരസ്വാമി വ്യക്തമാക്കി. ചൊവ്വാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. 15 ദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയോട് നിര്‍ദേശിച്ചു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ടെന്ന് കുമാരസ്വാമി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.

യെദ്യൂരപ്പയുടെ രാജിക്കു പിന്നാലെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി  ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ശ്രീ കണ്‍ഠീരവ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടക്കുമെന്ന് പറഞ്ഞിരുന്ന സത്യപ്രതിജ്ഞ ചടങ്ങാണ് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് എംകെ സറ്റാലിന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളേയും കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം ക്ഷണിച്ചിട്ടുണ്ട്.

മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ച ഇരു പാര്‍ട്ടികളിലും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര്‍ ഉപമുഖ്യമന്ത്രിയാകും

 




കൂടുതല്‍വാര്‍ത്തകള്‍.