CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 14 Minutes 30 Seconds Ago
Breaking Now

അമേഠി റോബര്‍ട്ട് വാദ്രയെ ആഗ്രഹിക്കുന്നു'; കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

അമേഠിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കഴിഞ്ഞദിവസം സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു

അമേഠിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ റോബര്‍ട്ട് വാദ്രക്കായി പോസ്റ്റര്‍. ഇത്തവണ അമേഠിയിലെ ജനങ്ങള്‍ റോബര്‍ട്ട് വാദ്രയെ ആഗ്രഹിക്കുന്നുവെന്ന പോസ്റ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന അമേഠിയില്‍ ഇതുവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ഗൗരിഗഞ്ചിലെ പാര്‍ട്ടി ഓഫീസിന് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ മത്സരിക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ച് നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര രംഗത്തെത്തിയിരുന്നു. താനൊരു എംപിയാകാന്‍ തീരുമാനിച്ചാല്‍ അത് അവരുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് അമേഠിയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുമെന്നായിരുന്നു റോബര്‍ട്ടിന്റെ പ്രതികരണം.

അമേഠിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കഴിഞ്ഞദിവസം സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാദ്രയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

2022 ഏപ്രിലിലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ റോബര്‍ട്ട് വാദ്ര നല്‍കിയിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്നായിരുന്നു അന്നും പ്രതികരിച്ചത്.

2019 ലെ പൊതു തിരഞ്ഞെടുപ്പ് ഘട്ടത്തിലും റോബര്‍ട്ട് വാദ്രയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു, എന്നാല്‍ തനിക്കെതിരായ അഴിമതിക്കേസില്‍ നിന്നും കുറ്റവിമുക്തനാകുന്നതുവരെ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലായെന്നായിരുന്നു വാദ്രയുടെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.