CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 40 Minutes 14 Seconds Ago
Breaking Now

വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്

ഇനി പരിശീലകനെയും ആറു കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്.

വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ നാലു  കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.  രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇനി പരിശീലകനെയും മറ്റു കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക.

എന്നാല്‍ ഒഴിഞ്ഞു നിന്ന വീണ്ടും പെയ്യാന്‍ തുടങ്ങയത് ആശങ്കയുണര്‍ത്തുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ് പുറംലോകം. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം.

വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ പ്രമുഖ മുങ്ങല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്‌ലന്റിലേയും വിദഗ്ധരാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.