അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്ത കത്ത് നെതന്യാഹു നേരിട്ട് നല്‍കി. ഗസയില്‍ നിന്നും ഒഴിയാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് അതിനുള്ള അവസരമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
പലസ്തീനികള്‍ക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങള്‍ കണ്ടെത്താന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഇസ്രയേലിന്റെ അയല്‍രാജ്യങ്ങള്‍ സഹകരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗസയില്‍ സമാധാന ഉടമ്പടിയ്ക്കായുള്ള അവസരം സംജാതമായിരിക്കുന്നുവെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
ഇറാന്‍ ഇനി തങ്ങളുടെ ധൈര്യം പരീക്ഷിക്കാന്‍ മുതിരില്ലെന്നാണ് കരുതുന്നതെന്ന് നെതന്യാഹു പറഞ്ഞു