CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 50 Seconds Ago
Breaking Now

ആരോഗ്യം കുറഞ്ഞവരെ ആദ്യം പുറത്തെത്തിക്കാം; തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അന്ത്യനിമിഷത്തില്‍ തിരുത്തല്‍ വരുത്തി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍; രക്ഷപ്പെടുത്തിയ നാല് പേര്‍ കൂട്ടത്തില്‍ ആരോഗ്യം കുറഞ്ഞവര്‍; എട്ട് ടീം അംഗങ്ങളും, കോച്ചും ഭൂമിക്കടിയില്‍

ബ്രിട്ടീഷ് ഡൈവര്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഡോ. ഹാരിസ് രക്ഷാപ്രവര്‍ത്തകരുടെ ടീമില്‍ ഉള്‍പ്പെട്ടത്

ഫുട്‌ബോള്‍ ലോകകപ്പ് നടക്കുമ്പോള്‍ ഏത് ടീമിന് പിന്നിലാണ് അണിനിരക്കുകയെന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ ഉത്തരങ്ങള്‍ കാണും. എന്നാല്‍ ലോകം മുഴുവന്‍ ഒരു ഫുട്‌ബോള്‍ ടീമിന് പിന്തുണയേകി പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. തായ്‌ലാന്‍ഡിലെ അപകടം പിടിച്ച ഗുഹയില്‍ കഴിഞ്ഞ 15 ദിവസങ്ങളായി കുടുങ്ങി കിടക്കുന്ന യുവ ഫുട്‌ബോളിന് പിന്നിലാണ് ഇപ്പോള്‍ ലോകം. 12 ആണ്‍കുട്ടികളും, ഇവരുടെ കോച്ചുമാണ് ഗുഹയില്‍ കുടുങ്ങിയത്. ഇന്നലെ നടത്തിയ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാല് കുട്ടികളെ ഡൈവര്‍മാര്‍ മരണക്കെണിയില്‍ നിന്നും പുറത്ത് കൊണ്ടുവന്നു. 

രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ അവസാനനിമിഷണമാണ് കൂട്ടത്തില്‍ ആരോഗ്യം കുറഞ്ഞവരെ പുറത്തെത്തിക്കാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരിസാണ് തായ് അധികൃതരെ ഇത് ബോധ്യപ്പെടുത്തി നടപ്പാക്കിയത്. രക്ഷാ ടീമിനൊപ്പം ഗുഹയിലേക്ക് കടന്ന കേവ് ഡൈവറും, അനസ്‌തെറ്റിക്കുമായ ഡോക്ടര്‍ കുട്ടികളുടെയും, ഡോക്ടറുടെയും ആരോഗ്യനില പരിശോധിച്ചിരുന്നു. ആദ്യം തീരുമാനിച്ച പദ്ധതി അനുസരിച്ച് ആരോഗ്യമുള്ളവരെ ആദ്യം പുറത്തെത്തിക്കാമെന്നും ബാക്കിയുള്ളവര്‍ ഗുഹയില്‍ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുക്കും വരെ കാക്കാമെന്നുമാണ് കരുതിയത്. എന്നാല്‍ ഡോ ഹാരിസ് ഇടപെട്ട് ഇത് തിരുത്തി. 

ഇദ്ദേഹത്തിന്റെ പരിശോധനയില്‍ ആരോഗ്യം കുറഞ്ഞ കുട്ടികളെ പിന്നിലാക്കിയാല്‍ ഇവര്‍ ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തി.  ഇതോടെ പദ്ധതി മാറ്റിമറിച്ചത്. ബ്രിട്ടീഷ് ഡൈവര്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഡോ. ഹാരിസ് രക്ഷാപ്രവര്‍ത്തകരുടെ ടീമില്‍ ഉള്‍പ്പെട്ടത്. തായ് നേവി ഡൈവര്‍മാരും, 18 ഓസ്‌ട്രേലിയക്കാരും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. 30 വര്‍ഷക്കാലമായി ഡൈവിംഗ് അനുഭവസമ്പത്തും, ഗുഹകളില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഡോക്ടര്‍. 

വൈകുന്നേരം 5.37-ഓടെയാണ് 13-കാരനായ മോംകോല്‍ ബൂണ്‍പിയമിനെ ഗുഹയ്ക്ക് പുറത്തെത്തിക്കുന്നത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ചികിത്സയ്ക്ക് എത്തിച്ചു. ഭൂമിക്കടിയിലെ ജയില്‍വാസം അവസാനിപ്പിച്ചാണ് മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടികളെ പുറത്തേക്ക് കൊണ്ടുവന്നത്. പുറത്ത് കാത്തുനിന്ന രക്ഷാപ്രവര്‍ത്തകരുടെ ആഹ്ലാദത്തിലേക്കും, വിതുമ്പുന്ന മാതാപിതാക്കള്‍ക്കും, പ്രാര്‍ത്ഥിക്കുന്ന ലോകത്തിന്റെയും കൈകളുടെ സുരക്ഷയിലേക്കാണ് അവര്‍ തിരികെ എത്തിയത്. പ്രജക് സുതാം, നത്താവൂട് തകാംസായി, പിപത് ബോധു എന്നിവരാണ് പുറംലോകം കണ്ടത്. 

തിങ്കളാഴ്ചയാണ് ഇനി രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുക. ഓക്‌സിജന്‍ സപ്ലൈ പുനഃക്രമീകരിക്കാനും, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടവേള നല്‍കാനുമാണ് താല്‍ക്കാലികമായി പദ്ധതി നിര്‍ത്തിയത്. എന്നാല്‍ താം ലുവാംഗ് ഗുഹ നില്‍ക്കുന്ന പ്രദേശത്ത് മഴ പുനരാരംഭിച്ചതോടെ സമയവും വെള്ളവുമായി യുദ്ധം ചെയ്യേണ്ട അവസ്ഥയിലാണ് ഇവര്‍. 




കൂടുതല്‍വാര്‍ത്തകള്‍.