CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 57 Seconds Ago
Breaking Now

ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്താന് ചൈനയുടെ വക ചാര ഉപഗ്രഹം വിക്ഷേപിച്ചു

ചൈനീസ് നിര്‍മ്മിക പ്രസ്-1 ഉപഗ്രഹം രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്.

ഇന്ത്യയുടെ സൈനീക നീക്കങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ പാകിസ്താന്‍ രണ്ട് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ചൈന വികസിപ്പിച്ചെടുത്ത് നല്‍കിയ പ്രസ്-1 എന്ന ഉപഗ്രഹവും പാകിസ്താന്‍ തദ്ദേശിയമായി വികസിപ്പിച്ച പാക് ടിഇഎസ്-1 എ എന്നിവയുമാണ് ഇത്.

ചൈനയുടെ വിക്ഷേപണ കേന്ദ്രമായ ഷിക്വാന്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിക്ഷേപണം നടന്നത്. ചൈനീസ് നിര്‍മ്മിക പ്രസ്-1 ഉപഗ്രഹം രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്.

പാക് ചൈന ബഹിരാകാര സഹകരണം ഇന്ത്യയ്ക്കതിരെ തിരിയുന്നതിന്റെ ഉദാഹരണമാണിത്. മുമ്പ് 2011ലാണ് പാകിസ്താന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹം പാക്‌സാറ്റ് -1 ആര്‍ ചൈന വിക്ഷേപിച്ചത്. അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളാണ് പാകിസ്താനുള്ളത്. ചൈനയില്‍ നിന്ന് വാങ്ങിയ പ്രസ് -1 സാറ്റ്‌ലൈറ്റ് പാകിസ്താന്റെ ആദ്യ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റാണ്. ചൈന അക്കാദമി ഓഫ് സ്‌പേസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത 17ാമത് ഉപഗ്രഹമാണിത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.