CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 27 Seconds Ago
Breaking Now

മീ ടൂവില്‍ അതിവേഗ നടപടിയുമായി മനേക ഗാന്ധി; ലൈംഗിക ആരോപണങ്ങളുമായി എത്തുന്നവരുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സീനിയര്‍ ജഡ്ജിമാരും, നിയമവിദഗ്ധരും ഉള്‍പ്പെട്ട കമ്മിറ്റി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്

രാജ്യത്ത് മീ ടൂ പ്രചരണങ്ങള്‍ വലിയ വിവാദമാകുന്ന സാഹചര്യത്തില്‍ നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ക്യാംപെയിനില്‍ ഉയരുന്ന ലൈംഗിക ആരോപണങ്ങള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരും, നിയമവിദഗ്ധരും ഉള്‍പ്പെടുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.

'ഞാന്‍ അവരെയെല്ലാം വിശ്വസിക്കുന്നു. ഓരോ പരാതിക്കും പിന്നിലുള്ള വേദനയും, ബുദ്ധിമുട്ടുകളിലും ഞാന്‍ വിശ്വസിക്കുന്നു. മീ ടൂ പ്രചരണങ്ങളില്‍ ഉയരുന്ന വിഷയങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ കമ്മിറ്റിയെ നിര്‍ദ്ദേശിക്കുകയാണ്', മനേകാ ഗാന്ധി വ്യക്തമാക്കി.

ഇത്തരം ലൈംഗിക ആരോപണങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും, പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തിലാകണമെന്നും മന്ത്രാലയത്തെ ഈ പാനല്‍ നിര്‍ദ്ദേശിക്കും. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് വിവിധ മേഖലകളില്‍ നിന്നുമുള്ള സ്ത്രീകള്‍ തുറന്ന് വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ മീ ടൂ പ്രചരണം ചൂടുപിടിക്കുകയാണ്. അഭൂതപൂര്‍ണ്ണമായ പിന്തുണയാണ് ഇരകള്‍ക്ക് ലഭിക്കുന്നത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഒരു പത്രത്തില്‍ എഡിറ്ററായി ജോലി ചെയ്യവെ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായെന്നാണ് ആരോപണം.




കൂടുതല്‍വാര്‍ത്തകള്‍.