CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 10 Seconds Ago
Breaking Now

അയാളെന്റെ കൈകളില്‍ ബലമായി പിടിച്ചുവലിച്ചു; 18 വയസ്സുള്ള എന്റെ വായില്‍ ചുംബിച്ചു; അക്ബറിന്റെ പത്രപ്രവര്‍ത്തന കാലത്തെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി സിഎന്‍എന്‍ പത്രപ്രവര്‍ത്തക

ഹോട്ടല്‍ മുറികളില്‍ വെച്ച് മീറ്റിംഗും, ഇന്റര്‍വ്യൂവും നല്‍കിക്കൊണ്ട് ഇയാള്‍ അക്രമണോത്സുക സ്വഭാവം പ്രകടിപ്പിച്ച സംഭവങ്ങളാണ് സ്ത്രീകള്‍ വെളിപ്പെടുത്തുന്നത്

പത്രസ്ഥാപനങ്ങളില്‍ എഡിറ്റര്‍ തസ്തികയില്‍ ഇരുന്ന് കാണിച്ചുകൂട്ടിയ അക്രമങ്ങള്‍ രാജ്യത്തെ വിദേശകാര്യ സഹമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ എംജെ അക്ബറിനെ തിരിഞ്ഞ് കുത്തുന്നു. മന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വരുന്ന സ്ത്രീകളുടെ എണ്ണമേറുകയാണ്. വനിതാ പത്രപ്രവര്‍ത്തകരാണ് പ്രധാനമായും ഇയാളുടെ തനിനിറം വെളിപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. യുഎസില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ നാണക്കേട് കൂടുതല്‍ സമ്മാനിച്ച് രംഗത്ത് വരുന്നത്. 

സിഎന്‍എന്‍ സ്‌ക്രൈബ് മജിലെ ഡെ പുയ് കാംപാണ് 2007-ല്‍ അക്ബര്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്ന് വ്യക്തമാക്കിയത്. 18-ാം വയസ്സില്‍ ഇന്റേണായി എത്തിയപ്പോഴായിരുന്നു സംഭവങ്ങള്‍. അക്ബറിന് കീഴില്‍ ഏഷ്യന്‍ ഏജ് പത്രത്തില്‍ ഇന്റേണായിരുന്നു കാംപ്. ഇന്റേണ്‍ഷിപ്പ് അവസാനിക്കുന്ന ദിവസം അക്ബറിന് നന്ദി പറയാന്‍ ചെന്നതായിരുന്നു ഇവര്‍. ഷേക്ക്ഹാന്‍ഡിനായി കൈനീട്ടിയപ്പോഴാണ് തീരെ പ്രതീക്ഷിക്കാതിരുന്ന കൈയേറ്റം നടന്നത്. 

കൈയില്‍ പിടിച്ച് ബലംപ്രയോഗിച്ച് തന്നെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ച അക്ബര്‍ വായില്‍ ചുംബിച്ചെന്നും, നാക്ക് വായില്‍ കടത്തിയെന്നും ഇവര്‍ പറയുന്നു. നന്ദി പറയാന് ചെന്നപ്പോള്‍ 55-കാരനായ അയാളുടെ നാക്ക് 18 വയസ്സുള്ള എന്റെ തൊണ്ടയിലേക്ക് എത്തിച്ചെന്നാണ് കാംപ് ഇതേക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. മീ ടൂ ക്യാംപെയിന്റെ ഭാഗമായി നിരവധി വനിതാ പത്രപ്രവര്‍ത്തകര്‍ മുന്‍ ജേണലിസ്റ്റായ അക്ബറിന് എതിരെ രംഗത്ത് വരുന്നുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ സീനിയര്‍ എഡിറ്റോറിയല്‍ തസ്തികകളില്‍ ജോലി ചെയ്യവെയാണ് ഈ അതിക്രമങ്ങള്‍ നടന്നത്. 

ഹോട്ടല്‍ മുറികളില്‍ വെച്ച് മീറ്റിംഗും, ഇന്റര്‍വ്യൂവും നല്‍കിക്കൊണ്ട് ഇയാള്‍ അക്രമണോത്സുക സ്വഭാവം പ്രകടിപ്പിച്ച സംഭവങ്ങളാണ് സ്ത്രീകള്‍ വെളിപ്പെടുത്തുന്നത്. അക്ബറിന് എതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വിദേശയാത്രയിലുള്ള അക്ബറിന്റെ മന്ത്രിക്കസേരയുടെ കാര്യം ഏകദേശം തീരുമാനമാകുമെന്ന് ഉറപ്പായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.