CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 1 Seconds Ago
Breaking Now

സ്വന്തം നേട്ടങ്ങള്‍ക്കായി സ്ത്രീകള്‍ വിട്ടുവീഴ്ച ചെയ്യുന്നു; വിവാദത്തിന് തിരികൊളുത്തി ബിജെപി എംഎല്‍എ; മീ ടൂ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നു

ഇതാദ്യമായല്ല ഈ വനിതാ എംഎല്‍എ വിവാദ പ്രസ്താവന നടത്തുന്നത്

പല പ്രമുഖരുടെയും കഴിഞ്ഞുപോയ കാലത്തെ പെരുമാറ്റങ്ങള്‍ ഇപ്പോള്‍ അവരെ വേട്ടയാടുകയാണ്. നിശബ്ദരായി ഇരിക്കുമെന്ന് കരുതിയ ഇരകള്‍ വായ്തുറന്നതോടെയാണ് മാന്യതയുടെ മുഖംമൂടി അണിഞ്ഞിരുന്നവര്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നത്. മീ ടൂ പ്രചരണം രാജ്യത്തെ എല്ലാ മേഖലകളെയും ബാധിക്കുമ്പോള്‍ ഭരണപക്ഷമായി ബിജെപിയുടെ നേതാവ് നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തിയത്.

ചില സ്ത്രീകള്‍ സ്വന്തം മൂല്യങ്ങളും, നിലപാടുകളും പണയം വെച്ച് വ്യക്തിഗത നേട്ടവും, പ്രൊമോഷനും നേടിയെടുക്കുമെന്നാണ് മധ്യപ്രദേശ് ഇന്‍ഡോറിലെ ബിജെപി എംഎല്‍എ ഉഷാ താക്കൂറിന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് സ്ത്രീകള്‍ കുഴപ്പത്തില്‍ ചെന്നുചാടുന്നത്. മീ ടൂ തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്, താക്കൂര്‍ പറഞ്ഞു.

ഇതാദ്യമായല്ല ഈ വനിതാ എംഎല്‍എ വിവാദ പ്രസ്താവന നടത്തുന്നത്. നവരാത്രി ആഘോഷ വേദികളില്‍ മുസ്ലീം യുവാക്കളെ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. അല്ലെങ്കില്‍ ഹിന്ദു സ്ത്രീകളെ വലയിലാക്കി മതംമാറ്റുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഗര്‍ബാ ആഘോഷങ്ങളില്‍ പെണ്‍കുട്ടികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും താക്കൂര്‍ സംഘാടകരോട് നിര്‍ദ്ദേശിച്ചിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.