CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 11 Seconds Ago
Breaking Now

അമ്മയുടെ പാല്‍ തീര്‍ന്നുപോയി; കുഞ്ഞിനെ മുലയൂട്ടി വിമാനകമ്പനി ജീവനക്കാരി; പുകഴ്ത്തി സോഷ്യല്‍മീഡിയ

കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുന്ന ഇവരുടെ ചിത്രം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.

യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടിയ വിമാനകമ്പനി ജീവനക്കാരിയെ ഹീറോയെന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയ ലോകം. വിമാനയാത്രക്കിടെ കൈയില്‍ കരുതിയിരുന്ന ഫോര്‍മുല മില്‍ക്ക് തീര്‍ന്നുപോയതോടെയാണ് കുഞ്ഞിനെ മുലയൂട്ടാന്‍ 24-കാരിയായ പത്രിഷ ഒര്‍ഗാന തയ്യാറായത്. 

കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുന്ന ഇവരുടെ ചിത്രം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. 'ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് അവിടേക്ക് ചെന്നുനോക്കിയത്. ആ കരച്ചില്‍ കേട്ടാല്‍ എന്ത് സഹായവും ചെയ്ത് പോകും. കുട്ടിയുടെ അമ്മയോട് കാര്യം അന്വേഷിച്ചപ്പോഴാണ് ഫോര്‍മുല മില്‍ക്ക് തീര്‍ന്ന കാര്യം കണ്ണീരോടെ പറയുന്നത്. ഇതോടെയാണ് പാല്‍ നല്‍കാമെന്ന് താന്‍ അറിയിച്ചത്', പത്രിഷ കുറിച്ചു. 

ഫിലിപ്പൈന്‍ എയര്‍ലൈന്‍ വിമാനത്തിന്റെ സ്വകാര്യ ഇടത്തേക്ക് പോകാന്‍ ജീവനക്കാരിയെയും അമ്മയെയും സൂപ്പര്‍വൈസര്‍ അനുവദിച്ചു. പാല്‍ കുടിച്ചതോടെ കുഞ്ഞിനും ആശ്വാസം അമ്മയ്ക്കും സന്തോഷം. തനിക്ക് വീട്ടിലൊരു ഒന്‍പത് മാസം പ്രായമുള്ള മകളുണ്ടെന്ന് വിമാന ജീവനക്കാരി അറിയിച്ചു. 

വിമാന ജീവനക്കാരിയുടെ കഥ കേട്ടറിഞ്ഞ് ഇവരെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ലോകം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.