CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 16 Seconds Ago
Breaking Now

20 വര്‍ഷം മുന്‍പ് ഗര്‍ഭം അലസി; മക്കള്‍ പിറന്നത് ഐവിഎഫ് വഴി; തുറന്നെഴുതി മിഷേല്‍ ഒബാമ

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരിക്കലും പൊറുക്കില്ലെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ വ്യക്തമാക്കുന്നു

മുന്‍ യുഎസ് ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമ തന്റെ ജീവിതത്തില്‍ നടന്ന ആ സംഭവങ്ങളെക്കുറിച്ച് തുറന്നെഴുതി. 20 വര്‍ഷം മുന്‍പ് നടന്ന ഗര്‍ഭം അലസലും, ഐവിഎഫ് ചികിത്സയിലൂടെ രണ്ട് പെണ്‍മക്കള്‍ പിറന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഓര്‍മ്മക്കുറിപ്പായ ബിക്കമിംഗില്‍ മിഷേല്‍ കുറിച്ചിട്ടുള്ളത്. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരിക്കലും പൊറുക്കില്ലെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ വ്യക്തമാക്കുന്നു. തന്റെ ഭര്‍ത്താവ് അമേരിക്കയില്‍ ജനിച്ചതാണോയെന്ന് സംശയം ഉയര്‍ത്താനുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയത് കൊണ്ടാണ് ട്രംപ് മാപ്പര്‍ഹിക്കാത്തത്. 

രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭം അലസിച്ചപ്പോള്‍ ഒറ്റയ്ക്കായ അവസ്ഥയാണ് തോന്നിയതെന്ന് മിഷേല്‍ ഒബാമ വ്യക്തമാക്കി. 'തോറ്റത് പോലെയാണ് തോന്നിയത്. ഗര്‍ഭം അലസിപ്പോകുന്നതിനെക്കുറിച്ച് അധികം സംസാരിക്കാത്തതിനാല്‍ ഇത് സാധാരണ സംഭവമായി തോന്നിയില്ല. നമ്മള്‍ സ്വന്തം വേദനയിലാണ്, തകര്‍ന്നുപോയെന്ന തോന്നലില്‍ ഇരുന്നുപോകും', മിഷേല്‍ എസിബി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ബരാക് ഒബാമ യുഎസില്‍ ജനിച്ചവനല്ലെന്ന പ്രചരണം തന്റെ കുടുംബത്തെ തന്നെ അപകടപ്പെടുത്തുമായിരുന്നെന്ന് മിഷേല്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ബഹളം നിറഞ്ഞ ശബ്ദം ഉപയോഗിച്ച് ഡൊണാള്‍ഡ് ട്രംപ് ഞങ്ങളെ അപകടത്തിലാക്കുകയായിരുന്നു. ഇതില്‍ ഒരിക്കലും പ്രസിഡന്റിനോട് പൊറുക്കില്ല, മിഷേല്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.