CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 41 Seconds Ago
Breaking Now

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: ബിജെപിയും ഐക്യജനതാദളും നേര്‍ക്കുനേര്‍

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജെഡിയു മുന്നണി വിടുമെന്നാണ് സൂചന.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയും ഐക്യജനതാദളും നേര്‍ക്കുനേര്‍. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷ മുന്നണിയായ എന്‍ഡിഎയിലെ വലിയ രണ്ട് കക്ഷികള്‍ നേര്‍ക്കുനേര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മുന്നണിയെ ഉലയ്ക്കുകയാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജെഡിയു മുന്നണി വിടുമെന്നാണ് സൂചന.

ഹിന്ദുത്വ നിലപാടുകള്‍ എന്‍ഡിഎയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജനതാദള്‍ യുണൈറ്റഡ് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഈ വര്‍ഷാവസനത്തിന് മുമ്പ് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു. ജെഡിയു ദേശീയ നിര്‍വാഹകസമിതി പ്രമേയം അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജണ്ട എന്‍ഡിഎയുടെ നയമാകരുത്.  അയോധ്യ, ഏകീകൃത സിവില്‍ കോഡ് എന്നിവ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് അജണ്ടയില്‍ വേണ്ട. കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മതനിരപേക്ഷ വീക്ഷണമുള്ള, ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിവുള്ളയാള്‍ ആയിരിക്കണം പ്രധാനമന്ത്രിയെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഏകാധിപത്യത്തിലൂടെ ഇന്ത്യയെ മുന്നോട്ടു നയിക്കാനാകില്ല. എന്‍ഡിഎയില്‍ തുടരണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ ജെഡിയുവിനെ മാനിക്കാന്‍ ബിജെപി തയ്യാറാകണം. പ്രധാനമന്ത്രിയാകാന്‍ തനിക്ക് മോഹമില്ല, അതിനുള്ള അംഗബലവുമില്ല എന്നും നിതീഷ് വ്യക്തമാക്കി.

വികസന നായകനാണെന്നാണ് ചിലരുടെ അവകാശവാദം. ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതെ എന്ത് വികസനമെന്നും നിതിഷ് മോദിയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ ചോദിച്ചു. എ ബി വാജ്‌പേയിയുടെ രാഷ്ട്രീയ മര്യാദ എന്‍ഡിയെ നേതാക്കള്‍ പിന്തുടരണം. ഹിന്ദുത്വ നിലപാടുകള്‍ ബിജെപി മാറ്റിവെയ്ക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഐക്യ ജനതാദളിന് ബിജെപിയുടെ വിമര്‍ശനം

അതേസമയം നരേന്ദ്രമോഡിയെ ശക്തമായി ന്യായീകരിച്ചും ഐക്യജനതാദളിനെ വിമര്‍ശിച്ചും ബിജെപി രംഗത്തെത്തി. മോദിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളിക്കളയുന്നതായി ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അഴിമതിയെ വിമര്‍ശിക്കുന്നതിന് പകരം ഘടകകക്ഷികള്‍ ബിജെപി നേതാക്കളെ വിമര്‍ശിക്കാന്‍ ഊര്‍ജ്ജം ചെലവിടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് നിര്‍മ്മലാ സീതാരാമന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.