CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 16 Seconds Ago
Breaking Now

ഭാര്യയ്ക്ക് നല്‍കിയ ചെക്ക് മടങ്ങി ; കോടതി കയറി ഇറങ്ങാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി

ഭാര്യക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന്റെ പേരില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതോടൊപ്പം കോടതി കയറിയിറങ്ങാനും സമയം വേണണെന്നതാണ് അവസ്ഥ. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ക്ക് മുന്നിലെത്തിയതോടെ കാര്യങ്ങള്‍ വഷളായി നാണംകെട്ടിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്ത കോടതി താരത്തെ വിളിച്ചുവരുത്തിയിരിക്കുകയാണ്. ഭാര്യക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന്റെ പേരില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

ക്രിക്കറ്റ് താരവുമായി നിയമപോരാട്ടത്തിലാണ് ഭാര്യ ഹസീന്‍ ജഹാന്‍. മാസച്ചെലവുകള്‍ക്കായി നല്‍കിയിരുന്ന ചെക്കിലാണ് ഷാമി പണം നല്‍കാതിരുന്നത്. നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്. ഇത് മാറ്റിയാണ് ജനുവരി 15ന് നേരില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചതെന്ന് താരത്തിന്റെ അഭിഭാഷകന്‍ എസ്‌കെ സലിം റഹ്മാന്‍ വ്യക്തമാക്കി.

ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ഇറക്കുമെന്ന കോടതി ഉത്തരവിനെതിരെ പരാതി നല്‍കുമെന്നും പുനഃപ്പരിശോധന ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ പറയുന്നു. ക്രിക്കറ്റ് താരത്തിന് അവിഹിതബന്ധങ്ങളുണ്ടെന്നും, തനിക്ക് നേരെ ഭര്‍തൃവീട്ടുകാര്‍ അക്രമം നടത്തിയതായുമാണ് ഹസീന്റെ വാദം.

ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ ഷാമി ഇവര്‍ പണം അടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് പരാതിപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനം പോലും ഇതുമൂലം പ്രശ്‌നത്തിലേക്ക് നീങ്ങിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.