CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 54 Minutes 57 Seconds Ago
Breaking Now

മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചിരിക്കുന്നു ; പരാതിയുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്

ട്വിറ്ററില്‍ സിസിടിവി ക്യാമറയുടെ ചിത്രം പങ്കുവച്ചാണ് ആരോപണം ഉന്നയിച്ചത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രിയുടെ വസതിയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയുടെ ലക്ഷ്യം തന്റെ നീക്കം ചോര്‍ത്തലാണെന്ന് അയല്‍വാസിയായ തേജസ്വി ആരോപിക്കുന്നു. ട്വിറ്ററില്‍ സിസിടിവി ക്യാമറയുടെ ചിത്രം പങ്കുവച്ചാണ് ആരോപണം ഉന്നയിച്ചത്.

മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനം പോയ തേജസ്വി പ്രതിപക്ഷ നേതാവായതോടെ ഔദ്യോഗിക വസതിയില്‍ തുടരുകയായിരുന്നു. ഇതിനിടെ നിരീക്ഷണ ക്യാമറ തനിക്കെതിരെയാണെന്ന ആരോപണവുമായി അദ്ദേഹം രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ തന്റെ വീടിനോടുള്ള അതിര്‍ത്തിയില്‍ മാത്രമാണ് ക്യാമറയുള്ളതെന്നും തേജസ്വി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ തന്ത്രം വിലപ്പോകില്ലെന്നും തേജസ്വി പ്രതികരിച്ചു .

 




കൂടുതല്‍വാര്‍ത്തകള്‍.