CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 55 Seconds Ago
Breaking Now

ഹെല്‍മെറ്റ് വെയ്ക്കാത്തതിന് 100 രൂപയ്ക്ക് പോലീസ് പിടിച്ചുനിര്‍ത്തി; യുവാവ് വെളിപ്പെടുത്തിയത് കത്തിക്കുത്ത് കഥ

ബെംഗളൂരുവിലെ ചിക്കബല്ലാപുര പോലീസ് എംജി റോഡില്‍ നടത്തിവന്ന പരിശോധനയ്ക്കിടെ കൂട്ടുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഓടിവന്ന യുവാവാണ് കുടുങ്ങിയത്.

പോലീസുകാര്‍ റോഡില്‍ വെച്ച് നടത്തുന്ന പരിശോധനകളില്‍ പലരും രോഷം കൊള്ളാറുണ്ട്. പോലീസുകാര്‍ പണം പിടുങ്ങാനായി നടത്തുന്ന അനാവശ്യ പരിപാടി എന്നാണ് നാട്ടുകാര്‍ക്ക് ഇതേക്കുറിച്ചുള്ള അഭിപ്രായം. എന്നാല്‍ ഈ കലാപരിപാടി നടത്തുന്നതിന് ഇടെയാണ് പലപ്പോഴും ക്രിമിനലുകള്‍ വന്ന് കുടുങ്ങുന്നത്. ബെംഗളൂരുവിലെ ചിക്കബല്ലാപുര പോലീസ് എംജി റോഡില്‍ നടത്തിവന്ന പരിശോധനയ്ക്കിടെ കൂട്ടുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഓടിവന്ന യുവാവാണ് കുടുങ്ങിയത്. 

ഹെല്‍മെറ്റ് ധരിക്കാതെ സ്‌പോര്‍ട്‌സ് ബൈക്കില്‍ പാഞ്ഞെത്തിയ യുവാവിനെയാണ് പോലീസ് തടഞ്ഞത്. ബൈക്കിന്റെ രേഖകളും ലൈസന്‍സും ആവശ്യപ്പെട്ടതോടൊപ്പം ഹെല്‍മെറ്റ് വെയ്ക്കാത്തതിന് 100 രൂപ പിഴയും ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാരെ ഞെട്ടിച്ച് കൊണ്ടാണ് യുവാവ് കൈയിലുണ്ടായിരുന്ന ചോര ഒലിക്കുന്ന കത്തി പുറത്തെടുത്തത്. 

'എന്നോട് ക്ഷമിക്കണം സര്‍. ഞാന്‍ ഒരു സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ വരികയായിരുന്നു', ആദ്യമൊന്ന് അമ്പരന്നെങ്കിലും യുവാവുമായി പോലീസ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ദേവരാജിനെയാണ് 26-കാരനായ സന്ദീപ് ഷെട്ടി കുത്തിയത്. കടംവാങ്ങിയ 1 ലക്ഷം രൂപ തിരിച്ച് ചോദിച്ചപ്പോള്‍ ഇത് മറന്നേക്കാന്‍ പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. 

പിടിവലിക്കിടെ കൈയില്‍ കിട്ടിയ കത്തിയെടുത്ത് സന്ദീപ് ദേവരാജിനെ കുത്തി. ബൈക്കില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട സന്ദീപ് ട്രാഫിക് പോലീസിന് മുന്നില്‍ കുമ്പസാരിക്കുകയായിരുന്നു. ദേവരാജിന്റെ നില ഗുരുതരമാണ്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.