CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 20 Seconds Ago
Breaking Now

'സഹോദരിയെ കൊന്ന ശേഷം അയാള്‍ എന്നെ ആലിംഗനം ചെയ്തു'; മിഡ്‌വൈഫ് സമാന്തയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 17 വര്‍ഷം ജയില്‍ശിക്ഷ; ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഒന്നുമറിയാത്ത പോലെ കൊലപാതകി കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു

28 വയസ്സുള്ള സമാന്തയെ കാണാതായെന്ന വിവരം കേട്ടറിഞ്ഞ മട്ടിലാണ് മൈക്കിള്‍ ഇവരുടെ വീട്ടില്‍ പിന്തുണ നല്‍കാന്‍ എത്തിയത്

മിഡ്‌വൈഫിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ അമ്മയെയും, സഹോദരിയെയും താന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ കൊലപാതകി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. മിഡ്‌വൈഫ് സമാന്ത ഈസ്റ്റ്‌വുഡിനെ കൊലപ്പെടുത്തിയ മൈക്കിള്‍ സ്റ്റിര്‍ലിംഗാണ് ഈ നാടകം നടത്തിയത്. സമാന്തയുടെ മുന്‍ വരന്റെ സഹോദരിയുടെ ഭര്‍ത്താവാണ് മൈക്കിള്‍. മൃതദേഹം ആഴത്തില്‍ കുഴിയെടുത്ത് കുഴിച്ചുമൂടിയ പ്രതി ഇരയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ചേര്‍ന്ന് സ്വന്തം കൃത്യം മറയ്ക്കാനാണ് ശ്രമിച്ചത്. 

28 വയസ്സുള്ള സമാന്തയെ കാണാതായെന്ന വിവരം കേട്ടറിഞ്ഞ മട്ടിലാണ് മൈക്കിള്‍ ഇവരുടെ വീട്ടില്‍ പിന്തുണ നല്‍കാന്‍ എത്തിയത്. 'അന്ന് എന്റെ സഹോദരിയെ കൊന്നിട്ട് അയാള്‍ എന്നെ കെട്ടിപ്പിടിച്ചു. അത് എന്നും എന്നെ പിന്തുടരും. എന്റെ സഹോദരിയെ കൊന്നപ്പോള്‍ അയാള്‍ക്ക് എന്നെയും അമ്മയെയും കൂടി കൊല്ലാമായിരുന്നു', സമാന്തയുടെ സഹോദരി ജെമ്മ കോടതിയില്‍ വ്യക്തമാക്കി. കൊലപാതകിക്ക് ജീവപര്യന്തം തടവ് വിധിച്ചപ്പോഴാണ് സഹോദരി കോടതിയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചുരുങ്ങിയത് 17 വര്‍ഷം മൈക്കിള്‍ അകത്ത് കിടക്കും. 

കൊലപാതകിയുടെ ഭാര്യയുടെ സഹോദരനുമായി സമാന്തയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഇത് പിന്നീട് ഉപേക്ഷിക്കപ്പെട്ടു. വരന്റെ സഹോദരീഭര്‍ത്താവായ മൈക്കിളുമായുള്ള ബന്ധമായിരുന്നു കാരണം. സ്‌റ്റോക് ഓണ്‍ ട്രെന്‍ഡിലെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മിഡ്‌വൈഫ് കൊല്ലപ്പെടുന്നത്. സമാന്തയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റാഫോര്‍ഡ്ഷയര്‍ മൂര്‍ലാന്‍ഡില്‍ കുഴിച്ചുമൂടുകയായിരുന്നു. റദ്ദാക്കിയ വിവാഹം മൂലമുണ്ടായ ദുഃഖമാണ് കാരണമെന്ന് ബോധിപ്പിക്കാന്‍ വിവാഹത്തിന് എടുത്ത് വെച്ചിരുന്ന വസ്ത്രങ്ങളും മറ്റും പുറത്തെടുത്ത് ഇയാള്‍ പ്രദര്‍ശിപ്പിച്ചു. തന്നെ കുടുക്കാന്‍ സഹോദരീഭര്‍ത്താവ് മനഃപ്പൂര്‍വ്വം ചെയ്തതാണ് ഈ പണിയെന്ന് മുന്‍ വരന്‍ കരുതുന്നു. 

സമാന്തയുടെ മൃതദേഹം വാനില്‍ കിടത്തി വൈകുന്നേരം കുടുംബത്തോടൊപ്പം സുഖമായിരുന്ന് മൈക്കിള്‍ ഭക്ഷണം കഴിച്ചെന്നും കോടതിയില്‍ വ്യക്തമാക്കി. ഇതോടെയാണ് ക്രൂരനായ ഒരാളെന്ന് ചൂണ്ടിക്കാണിച്ച് കോടതി ശിക്ഷ വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.